‘കോഫി ഹൗസിലെ ‘മാധ്യമ വിലക്ക്’ ശുദ്ധ വിവരക്കേട്’; അഡ്മിനിസ്‌ട്രേറ്റര്‍ അങ്ങനെ പറയാന്‍ പാടില്ലെന്ന് മന്ത്രി കടകംപള്ളി 

May 19, 2017, 2:26 pm
‘കോഫി ഹൗസിലെ ‘മാധ്യമ വിലക്ക്’ ശുദ്ധ വിവരക്കേട്’; അഡ്മിനിസ്‌ട്രേറ്റര്‍ അങ്ങനെ പറയാന്‍ പാടില്ലെന്ന് മന്ത്രി കടകംപള്ളി 
Kerala

ഇന്ത്യന്‍ കോഫിഹൗസില്‍ ദേശാഭിമാനി ഒഴികെയുള്ള മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി ശുദ്ധവിവരക്കേടെന്ന് മന്ത്രി കടംകംപള്ളി സുരേന്ദ്രന്‍. ദേശാഭിമാനി മാത്രം വരുത്തിയാല്‍ മതിയെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ അങ്ങനെയൊരു ഉത്തരവ് ഇറക്കാന്‍ പാടില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു. അത്തരത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പറയരുതായിരുന്നുവെന്നും ഉത്തരവ് പുനഃപരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ദേശാഭിമാനി ഒഴികെയുളള മാധ്യമങ്ങള്‍ക്ക് വിലക്ക്. മേയ് ഒന്നുമുതല്‍ മറ്റ് മാധ്യമങ്ങള്‍ കോഫിഹൗസുകളില്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യരുതെന്ന് അഡ്മിനിസ്ട്രേറ്റര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. സിപിഐഎം മുഖപത്രമായ ദേശാഭിമാനി നിര്‍ബന്ധമായി വരുത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

എല്ലാ കോഫി ഹൗസ് ബ്രാഞ്ചുകളിലേയും മാനെജര്‍മാര്‍ക്കാണ് അഡ്മിനിസ്‌ട്രേറ്റരുടെ ഉത്തരവ് എത്തിയത്. ഇതില്‍ പേരെടുത്ത് പറഞ്ഞാണ് മറ്റു മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ 28ന് ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം അഡ്മിനിസ്‌ട്രേറ്റര്‍ കൈക്കൊളളുന്നത്. സിഐടിയുവിന്റെ ആവശ്യപ്രകാരം ഭരണസമിതിയെ പിരിച്ചുവിട്ട അഡ്മിനിസ്‌ട്രേറ്ററാണ് നിലവില്‍ കോഫിഹൗസിന്റെ ഭരണം നടത്തുന്നത്.