‘തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണച്ചതിന് കൊടുത്ത ഉറപ്പാണ് പിളളയുടെ ചെയര്‍മാന്‍ സ്ഥാനം’; എല്‍ഡിഎഫില്‍ ധാരണയുണ്ടായിരുന്നുവെന്നും കാനം

May 18, 2017, 2:54 pm

‘തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണച്ചതിന് കൊടുത്ത ഉറപ്പാണ് പിളളയുടെ ചെയര്‍മാന്‍ സ്ഥാനം’; എല്‍ഡിഎഫില്‍ ധാരണയുണ്ടായിരുന്നുവെന്നും കാനം
Kerala

കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിളളയെ മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി തെരഞ്ഞെടുത്തത് നേരത്തെ ഉണ്ടാക്കിയ ധാരണ പ്രകാരമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തെരഞ്ഞെടുപ്പ് സമയത്ത് പിന്തുണ നല്‍കിയപ്പോള്‍ കൊടുത്ത ഉറപ്പാണത്. യുഡിഎഫ് വിട്ടുവന്നപ്പോള്‍ ഇത് സംബന്ധിച്ച് വാക്ക് നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം ബാലകൃഷ്ണപിളളയെ മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി തെരഞ്ഞെടുത്തിരുന്നു. അതേസമയം ബാലകൃഷ്ണപിളളക്ക് സ്ഥാനം നല്‍കിയ ഇടത് സര്‍ക്കാര്‍ നടപടിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എതിര്‍ത്തവര്‍ ഇന്നിതാണ് ചെയ്യുന്നത്. ജനങ്ങളോട് ഇടതുമുന്നണി മാപ്പ് പറയണമെന്നും വിഎസ് അച്യുതാനന്ദന്‍ ഈ വിഷയത്തില്‍ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.