ഇടതുമുന്നണിയില്‍ അഭിപ്രായ ഭിന്നതയുണ്ട്, ചര്‍ച്ചകള്‍ തുടരും; തുറന്നു പറഞ്ഞ് കാനം  

April 21, 2017, 6:23 pm
ഇടതുമുന്നണിയില്‍ അഭിപ്രായ ഭിന്നതയുണ്ട്, ചര്‍ച്ചകള്‍ തുടരും; തുറന്നു പറഞ്ഞ് കാനം  
Kerala
Kerala
ഇടതുമുന്നണിയില്‍ അഭിപ്രായ ഭിന്നതയുണ്ട്, ചര്‍ച്ചകള്‍ തുടരും; തുറന്നു പറഞ്ഞ് കാനം  

ഇടതുമുന്നണിയില്‍ അഭിപ്രായ ഭിന്നതയുണ്ട്, ചര്‍ച്ചകള്‍ തുടരും; തുറന്നു പറഞ്ഞ് കാനം  

തിരുവനന്തപുരം മൂന്നാര്‍ കയ്യേറ്റം സംബന്ധിച്ച് ഇടതുമുന്നണിയില്‍ തര്‍ക്കമവസാനിച്ചിട്ടില്ലന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുന്നണിയില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ട്, എല്ലാ കാര്യങ്ങള്‍ക്കും ഏപ്പോഴും പരിഹാരം ഉണ്ടാകുമോയെന്ന് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ച കാനം ചര്‍ച്ചകള്‍ തുടരുമെന്ന് വ്യക്തമാക്കി.

വിഷയത്തില്‍ ഇനിയും ചര്‍ച്ചകള്‍ ആവശ്യമാണ്. ചില കാര്യങ്ങള്‍ ഇനിയും ചര്‍ച്ച ചെയ്യേണ്ടി വരും. ഇനിയും കാണാമെന്ന ധാരണയിലാണ് ചര്‍ച്ച അവസാനിപ്പിച്ചത്. കൂടുതല്‍ വിവരങ്ങള്‍ മുന്നണി കണ്‍വീനര്‍ പറയും. എകെജി സെന്ററില്‍ ഇടതു മുന്നണിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാനം.