കോടിയേരി- കാനം കൂടിക്കാഴ്ച ഇന്നില്ല; എല്‍ഡിഎഫ് യോഗത്തിനുശേഷം ആവശ്യമെങ്കില്‍ കൂടിക്കാഴ്ച നടത്തുമെന്ന് കാനം രാജേന്ദ്രന്‍

April 20, 2017, 3:00 pm

കോടിയേരി- കാനം കൂടിക്കാഴ്ച ഇന്നില്ല; എല്‍ഡിഎഫ് യോഗത്തിനുശേഷം ആവശ്യമെങ്കില്‍ കൂടിക്കാഴ്ച നടത്തുമെന്ന് കാനം രാജേന്ദ്രന്‍
Kerala

സിപിഐഎമ്മുമായി ആവശ്യമെങ്കില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും തമ്മില്‍ ഇന്ന് ചര്‍ച്ച നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ന് ചര്‍ച്ച നടന്നില്ല. തിരുവനന്തപുരത്ത് എകെജി പഠനഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടന്ന സെമിനാറില്‍ ഇന്ന് ഇരുനേതാക്കളും പങ്കെടുത്തിരുന്നു.

അനൗദ്യോഗിക സംഭാഷണങ്ങള്‍ ഇരുവരും നടത്തിയതായാണ് സൂചന. സിപിഐഎം സിപിഐ നേതാക്കള്‍ എപ്പോഴും തമ്മില്‍ കാണുന്നതാണ്. അതൊരു വാര്‍ത്തയല്ലെന്നും കാനം പറഞ്ഞു. നാളെ എല്‍ഡിഎഫ് യോഗം ചേരുന്നുണ്ട്. ഇതിനുശേഷം ആവശ്യമെങ്കില്‍ കൂടിക്കാഴ്ച നടത്തും, വേണ്ടിവന്നാല്‍ മാത്രം ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ പിബി, കേന്ദ്രകമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ കോടിയേരി പറഞ്ഞത് കേരളത്തില്‍ എത്തിയാല്‍ കൂടിക്കാഴ്ച നടത്തുമെന്നാണ്. പിണറായി സര്‍ക്കാര്‍ ഒരു വര്‍ഷം തികയ്ക്കാനിരിക്കെ ആദ്യം മുതല്‍ സിപിഐഎമ്മിനെതിരെയും ഭരണത്തിലെ വീഴ്ചകള്‍ക്കെതിരെയും അതിനിശിത വിമര്‍ശനമാണ് സിപിഐ ഉന്നയിക്കുന്നത്.