കോഴിക്കോട് നഗരപരിധിയിലൂടെ മുഖ്യമന്ത്രിയുടെ യാത്ര; 63 പൊലീസുകാരുടെ അവധി റദ്ദാക്കി തിരിച്ചു വിളിച്ചു 

August 13, 2017, 2:44 pm
കോഴിക്കോട് നഗരപരിധിയിലൂടെ മുഖ്യമന്ത്രിയുടെ യാത്ര; 63 പൊലീസുകാരുടെ അവധി റദ്ദാക്കി തിരിച്ചു വിളിച്ചു 
Kerala

കോഴിക്കോട്: മുഖ്യമന്ത്രി കോഴിക്കോട് ജില്ലയിലൂടെ കടന്നു പോകുന്നതിനാല്‍ 63 പൊലീസുകാരുടെ അവധി റദ്ദാക്കി തിരിച്ചു വിളിച്ചു. മുഖ്യമന്ത്രിയുടെ സഞ്ചാര പാതയില്‍ സുരക്ഷ ഒരുക്കാനാണ് അവധിയിലായിരുന്ന പൊലീസുകാരെ തിരികെ വിളിച്ചത്.

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരം കോഴിക്കോട് മുഖ്യമന്ത്രി കടന്നു പോകുന്ന വഴിയില്‍ അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഞായറാഴ്ച്ച് ട്രാഫിക് ക്രമസമാധാന ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ക്ക് പുറമെ 63 പൊലീസ് ഉദ്യോഗസ്ഥരെ അവധി റദ്ദാക്കി തരിച്ചു വിളിക്കുകയായിരുന്നു. കണ്ണൂരില്‍ റെയ്ഡ്‌കോയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി ഇന്നെത്തുന്നുണ്ട്. രാത്രിയോടെയാണ് മുഖ്യമന്ത്രി കോഴിക്കോട് എത്തുക.

ഉച്ചയ്ക്ക് രണ്ട് മണിയോടു കൂടി തന്നെ സുരക്ഷ ഉദ്യോഗസ്ഥരെ കോഴിക്കോട് നിയമിച്ചു.