ഹര്‍ത്താലിനെതിരെ ഹൈക്കോടതി; ചെന്നിത്തല വിശദീകരണം നല്‍കണം

October 12, 2017, 3:50 pm

ഹര്‍ത്താലിനെതിരെ ഹൈക്കോടതി; ചെന്നിത്തല വിശദീകരണം നല്‍കണം
Kerala
Kerala

ഹര്‍ത്താലിനെതിരെ ഹൈക്കോടതി; ചെന്നിത്തല വിശദീകരണം നല്‍കണം

ഹര്‍ത്താലിനെതിരെ ഹൈക്കോടതി; ചെന്നിത്തല വിശദീകരണം നല്‍കണം

16 ന് യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് ഹൈക്കോടതി നോട്ടീസ്. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ചെന്നിത്തലയോടെ കോടതി വിശദീകരണം തേടിയിട്ടുണ്ട്. ഹര്‍ത്താല്‍ നിയമ വിരുദ്ദമാണെന്ന് കോടതി നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപനം വേണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിച്ചിട്ടുളള നടപടികള്‍ മാധ്യമങ്ങളിലൂടെ അറിയിക്കണമെന്നും സര്‍ക്കാരനിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.