പുരോഗമന പ്രസ്ഥാനങ്ങളുമായി കൈകോര്‍ക്കുമെന്ന് കെപിഎംഎസ്; പുന്നല ശ്രീകുമാറിന്റെ പിന്തുണയ്ക്ക് നന്ദിപറഞ്ഞ് മുഖ്യമന്ത്രി 

August 13, 2017, 10:08 am
പുരോഗമന പ്രസ്ഥാനങ്ങളുമായി കൈകോര്‍ക്കുമെന്ന് കെപിഎംഎസ്; പുന്നല ശ്രീകുമാറിന്റെ പിന്തുണയ്ക്ക് നന്ദിപറഞ്ഞ് മുഖ്യമന്ത്രി 
Kerala

പുരോഗമന പ്രസ്താനങ്ങളുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്ന് കെ.പി.എം.എസ് രക്ഷാധികാരി പുന്നല ശ്രീകുമാര്‍. സംഘടനയുടെ സംസ്ഥാന സമ്മേളന വേദിയിലാണ് പുന്നല ശ്രീകുമാര്‍ നിലപാടുമാറ്റത്തിന്റെ സൂചന നല്‍കിയത്. പുരോഗമന പ്രസ്താനങ്ങളുമായി സഹകരിക്കുമെന്ന് കെ.പി.എം.എസ് നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാഗതം ചെയ്തു. സംസ്ഥാനത്തെ പട്ടികജാതി-വര്‍ഗ വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വിപുലമായ യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ തെരഞ്ഞെടുപ്പുവരെ യു.ഡി.എ.ഫിനോട് അനുഭാവം കാണിച്ചിരുന്ന സംഘടനയുടെ നിലപാടുമാറ്റം കൂടിയായാണ് പുന്നല ശ്രീകുമാറിന്റെ വാക്കുകള്‍ വിലയിരുത്തപ്പെട്ടത്. പുരോഗമന പ്രസ്താനങ്ങളുമായ കൈകോര്‍ക്കാന്‍ കെ.പി.എം.എസും ഒപ്പമുണ്ടാകുമെന്ന് തൃശൂര്‍ സമ്മേളനം പ്രഖ്യാപിക്കുന്നതായി പുന്നല പറഞ്ഞു. കെ.പി.എം.എസിന്റെ 46ാമത് സംസ്ഥാന സമ്മേളനം തേക്കിന്‍കാട് െൈമതാനത്ത് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കിടയിലുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പറഞ്ഞു.

പുന്നല ശ്രീകുമാറിന്‍റെയും, മുഖ്യമന്ത്രിയുടെ പ്രസ്താവനകള്‍ക്ക് സദസ്സില്‍ നിന്ന് വന്‍ കെെയ്യടിയാണ് ഉയര്‍ന്നത്. കൊടിക്കുന്നില്‍ സുരേഷ് എംപി , കെപിഎംഎസ് സംസ്ഥാന പ്രസിഡന്‍റ് പി. ജനാര്‍ദ്ദനന്‍, തുടങ്ങിയവര്‍ സംസാരിച്ചു.