‘തല്ലിപ്പൊളിക്കല്‍’ സമരത്തിനിടെ കെഎസ്‌യുക്കാരന്റെ കാല്‍ ‘ആപ്പിലായി’; ഒടുവില്‍ ചെരുപ്പൂരി കാല്‍ രക്ഷിച്ചെടുത്തു

January 11, 2017, 4:47 pm
‘തല്ലിപ്പൊളിക്കല്‍’ സമരത്തിനിടെ കെഎസ്‌യുക്കാരന്റെ കാല്‍ ‘ആപ്പിലായി’; ഒടുവില്‍ ചെരുപ്പൂരി കാല്‍ രക്ഷിച്ചെടുത്തു
Kerala

തൃശൂര്‍ പാമ്പാടി നെഹ്‌റു കോളെജിലെ ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ടുളള കെഎസ്‌യുവിന്റെ തല്ലിപ്പൊളിക്കല്‍ സമരത്തിനിടെ ജനലഴിക്കുള്ളില്‍ കാലുകുടുങ്ങിയ പ്രവര്‍ത്തകന്‍ വെട്ടിലായി. ഇന്നുരാവിലെ കൊച്ചിയില്‍ നടന്ന കെഎസ്‌യുവിന്റെ പ്രതിഷേധമാര്‍ച്ചിനിടെയാണ് ചിരിയുണര്‍ത്തുന്ന കാഴ്ചകള്‍ അരങ്ങേറിയത്. സ്വാശ്രയ മാനെജ്‌മെന്റ് അസോസിയേഷനുകളുടെ യോഗം എറണാകുളം കുണ്ടന്നൂരിലെ വികാസ് നഗറിലുളള ഓഫിസിലാണ് ചേരാനിരുന്നത്.

ഇവിടെ യോഗം നടക്കുന്നുണ്ടെന്നറിഞ്ഞാണ് മുപ്പതോളം വരുന്ന കെഎസ്‌യു പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിയോടെ പ്രകടനവുമായി എത്തിയത്. ഗേറ്റ് തുറന്ന് ഓടി അടുത്തപാടെ വാതിലുകള്‍ ചവിട്ടിപൊളിക്കാന്‍ ഏതാനും പ്രവര്‍ത്തകര്‍ ശ്രമം ആരംഭിച്ചു. മറ്റു ചിലരാകട്ടെ ജനല്‍ചില്ലുകള്‍ കാലുകള്‍ കൊണ്ട് ചവിട്ടിപൊട്ടിക്കുകയും ചെയ്തു. ഇത്തരത്തില്‍ ജനല്‍ചില്ലുകള്‍ കാലുകള്‍ കൊണ്ട് തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഒരു കെഎസ്‌യു പ്രവര്‍ത്തകന്റെ കാല്‍ ജനല്‍ക്കമ്പിക്കുള്ളില്‍ കുടുങ്ങുന്നത്.

കൂടെയുളള പ്രവര്‍ത്തകര്‍ ചെടിച്ചട്ടികളും ബക്കറ്റുകളും കൊണ്ട് ഓഫിസ് നശിപ്പിക്കുമ്പോഴും സ്വന്തം കാല്‍ വലിച്ചുരിയെടുക്കാനുളള ശ്രമത്തിലായിരുന്നു ഈ പ്രവര്‍ത്തകന്‍. ഏതാനും നേരത്തെ പരിശ്രമത്തിനുള്ളിലാണ് ജനലഴിക്കുള്ളില്‍ കുടുങ്ങിയ ചെരുപ്പില്‍ നിന്നും ഇദ്ദേഹം കാല്‍ രക്ഷിച്ചെടുത്തതും.കെഎസ് യു സംസ്ഥാന സെക്രട്ടറി പി.വൈ ഷാജഹാന്റെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ വ്യാപക നാശനഷ്ടങ്ങളാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ മാനെജ്‌മെന്റ് അസോസിയേഷന്റെ ഓഫിസിനുണ്ടാക്കിയത്. കെഎസ്‌യു പ്രവര്‍ത്തകരുടെ തല്ലിപ്പൊളിക്കലിനെ തുടര്‍ന്ന് അസോസിയേഷന്‍ യോഗം ഇവിടെ നിന്നും മറ്റൊരു സ്ഥലത്താണ് നടത്തിയത്. കെഎസ്‌യു ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നായിരുന്നു ഇതിനെക്കുറിച്ച് മാനെജ്‌മെന്റ് അസോസിയേഷന്റെ പ്രതികരണവും.