മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന് കുഞ്ഞാലിക്കുട്ടി; മലപ്പുറത്തെ കുറിച്ച് അറിയാത്തത് കൊണ്ടാണ് ചിലര്‍ അത്തരത്തില്‍ പറയുന്നത് 

April 21, 2017, 11:13 am
മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന് കുഞ്ഞാലിക്കുട്ടി; മലപ്പുറത്തെ കുറിച്ച് അറിയാത്തത് കൊണ്ടാണ് ചിലര്‍ അത്തരത്തില്‍ പറയുന്നത് 
Kerala

തിരുവനന്തപുരം: മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി. വര്‍ഗീയ പാര്‍ട്ടിയാണെന്ന് പറയുന്നവര്‍ക്ക് മലപ്പുറത്തെ കുറിച്ച് അറിയാത്തതും കൊണ്ടാണെന്നും മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പറഞ്ഞു. ഇടതുനേതാക്കളില്‍ ചിലരുടെ വിമര്‍ശനം ഇതുകൊണ്ടാണ്. മുസ്ലീം ലീഗിനെതിരെയുള്ള ചില നേതാക്കളുടെ ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹൈന്ദവ ഭൂരിപക്ഷ മേഖലയായ വള്ളിക്കുന്നിലും ലീഗിന് ഉപതെരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടായെന്നും കുഞ്ഞാലിക്കുട്ടി. ഭൂരിപക്ഷ സമുദായത്തില്‍ നിന്നും മലപ്പുറത്ത് ലീഗിന് ലഭിക്കുന്ന പിന്തുണ വ്യക്തമാകുന്നതല്ലേയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഹിന്ദു ഭൂരിപക്ഷ മേഖലയായ വള്ളിക്കുന്നിൽ, ലീഗ് നേടിയ വോട്ടുകളാണ് ഇതിനുള്ള മറുപടി. വാക്കുകള്‍ക്ക് ലൈസന്‍സില്ലെന്നും ആര്‍ക്ക് വേണമെങ്കിലും എന്തുപറയാമല്ലോയെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.

മലപ്പുറം ന്യൂനപക്ഷ വര്‍ഗീയ മേഖലയാണെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പരാമര്‍ശമാണ് വീണ്ടും കുഞ്ഞാലിക്കുട്ടി തളളിയത്. മുതിര്‍ന്ന ലീഗ് നേതാക്കളെല്ലാം കടകംപള്ളിയെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. നിയമനടപടി സ്വീകരിക്കുന്നതടക്കം ആലോചിക്കുമെന്ന് നേരത്തെ ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞിരുന്നു. വര്‍ഗീയ പരാമര്‍ശത്തിലൂടെ കടകംപള്ളി സത്യപ്രതിജ്ഞാലംഘനം നടത്തി. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി രാജിവെക്കണമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടിരുന്നു.

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച് എംപിയായതോടെ എംഎല്‍എ സ്ഥാനം രാജിവെക്കുന്നതിനെ കുറിച്ചുള്ള ആലോചനയിലാണ് കുഞ്ഞാലിക്കുട്ടി. ഇന്നു ചേരുന്ന യുഡിഎഫ് യോഗത്തില്‍ എംഎല്‍എ സ്ഥാനം സംബന്ധിച്ച് ചര്‍ച്ച ചെയ്യും. സ്പീക്കറുമായും ഇന്ന് കൂടിക്കാഴ്ച നടത്തും. നിയമസഭാ സമ്മേളനം ആരംഭിക്കുന്ന 25ാം തീയ്യതി എല്ലാ അംഗങ്ങളെ കാണാനും രാജിക്കത്ത് നല്‍കാനും ഉദ്ദേശിക്കുന്നതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു.