‘നേഴ്‌സുമാരുടെ സമരം ന്യായം’; പിന്തുണയുമായി ഇടതുമുന്നണി; വ്യാഴാഴ്ച പരിഹരിക്കുമെന്ന് മുഖ്യമന്ത്രി  

July 17, 2017, 2:52 pm
‘നേഴ്‌സുമാരുടെ സമരം ന്യായം’; പിന്തുണയുമായി ഇടതുമുന്നണി; വ്യാഴാഴ്ച പരിഹരിക്കുമെന്ന് മുഖ്യമന്ത്രി   
Kerala
Kerala
‘നേഴ്‌സുമാരുടെ സമരം ന്യായം’; പിന്തുണയുമായി ഇടതുമുന്നണി; വ്യാഴാഴ്ച പരിഹരിക്കുമെന്ന് മുഖ്യമന്ത്രി   

‘നേഴ്‌സുമാരുടെ സമരം ന്യായം’; പിന്തുണയുമായി ഇടതുമുന്നണി; വ്യാഴാഴ്ച പരിഹരിക്കുമെന്ന് മുഖ്യമന്ത്രി  

വേതനവര്‍ധനവിനായി സമരം നടത്തുന്ന നഴ്‌സുമാര്‍ക്ക് പിന്തുണയുമായി എല്‍ഡിഎഫ് രംഗത്ത്. ശമ്പളം വര്‍ധിപ്പിക്കണമെന്ന നഴ്‌സുമാരുടെ ആവശ്യം ന്യായമാണെന്ന് ഇടത് മുന്നണി യോഗം നിലപാടെടുത്തു. സമരം വ്യാഴാഴ്ചയോടെ പരിഹരിക്കനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

വ്യാഴാഴ്ച്ച ആശുപത്രി മാനേജ്‌മെന്റുകളുടെയും നഴ്‌സിങ് സംഘടനകളുടെയും പ്രതിനിധികളെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ശമ്പള പരിഷ്‌കരണം സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് നടപ്പാക്കണമെന്നും അടിസ്ഥാന ശമ്പളം 20,000 ആക്കണമെന്നുമുള്ള ഉറച്ച നിലപാടിലാണ് നേഴ്‌സുമാര്‍.