മദ്യനിരോധനം പ്രായോഗികമല്ലെന്ന് ഋഷിരാജ് സിങ്ങ്; ’ഒരു സുപ്രഭാതത്തില്‍ മദ്യപാനശീലം മാറ്റാനാകില്ല’ 

April 20, 2017, 7:51 pm
മദ്യനിരോധനം പ്രായോഗികമല്ലെന്ന്  ഋഷിരാജ് സിങ്ങ്; ’ഒരു സുപ്രഭാതത്തില്‍ മദ്യപാനശീലം മാറ്റാനാകില്ല’ 
Kerala
Kerala
മദ്യനിരോധനം പ്രായോഗികമല്ലെന്ന്  ഋഷിരാജ് സിങ്ങ്; ’ഒരു സുപ്രഭാതത്തില്‍ മദ്യപാനശീലം മാറ്റാനാകില്ല’ 

മദ്യനിരോധനം പ്രായോഗികമല്ലെന്ന് ഋഷിരാജ് സിങ്ങ്; ’ഒരു സുപ്രഭാതത്തില്‍ മദ്യപാനശീലം മാറ്റാനാകില്ല’ 

തിരുവനന്തപുരം: സമ്പൂര്‍ണമദ്യ നിരോധനം പ്രായോഗികമല്ലെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങ്. ഒരു സുപ്രഭാതത്തില്‍ മദ്യപാനശീലം മാറ്റാനാകില്ല. സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കിയ ഗുജറാത്തിലും ബിഹാറിലും വ്യാജമദ്യം കഴിച്ച് ദിവസവും അമ്പതുപേരെങ്കിലും മരിക്കുന്നുണ്ട്.

മദ്യവില്‍പനശാലകള്‍ അടച്ചുപൂട്ടിയതുമൂലം സംസ്ഥാനത്ത് അപകടകരമായ സ്ഥിതിയാണ്. ലഹരിമരുന്നു കേസുകളുടെ എണ്ണം നാലിരട്ടി വര്‍ധിച്ചത് ഇതിന്റെ ഫലമാണ്. കൂടുതല്‍ പേര്‍ ലഹരിമരുന്നുകളുടെ ഉപയോഗത്തിലേക്ക് വരുന്നു എന്നതു വസ്തുതയാണ് എന്നാല്‍ ലഹരിമരുന്നു മാഫിയ പ്രവര്‍ത്തിക്കുന്നതായി കരുതുന്നില്ലെന്നും ഋഷിരാജ് സിങ്ങ് പറഞ്ഞു.

കേരളത്തില്‍ ലഹരിമരുന്നു മാഫിയ പ്രവര്‍ത്തിക്കുന്നതായി കരുതുന്നില്ല. മിക്ക കേസുകളിലും ലഹരിമരുന്നു കൊടുക്കുന്നവനും വാങ്ങുന്നവനും പരസ്പരം അറിയുന്നു പോലുമില്ല.
ഋഷിരാജ് സിങ്ങ്  

ഏറ്റവും അധികം സ്പിരിറ്റ് പിടികൂടിയത് ഏറ്റവും കൂടുതല്‍ മദ്യശാലകള്‍ അടച്ചുപൂട്ടിയ കൊല്ലത്താണെന്ന് എക്‌സൈസ് കമ്മീഷണര്‍ ചൂണ്ടിക്കാട്ടി. മദ്യശാലകള്‍ പൂട്ടിയതിന് ശേഷം വ്യാജവാറ്റിന് വ്യാപകമായി ശ്രമം തുടങ്ങിട്ടുണ്ട്. അതിന്റെ ഭാഗമായാണ് വന്‍തോതിലുള്ള സ്പിരിറ്റ് സംഭരണം.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം അമൃത്സര്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ലഹരിമരുന്ന് ഉപയോഗിക്കുന്ന നഗരം കൊച്ചിയാണ്. കേസുകളുടെ എണ്ണം മാത്രമാണ് എന്‍സിആര്‍ബി ആധാരമാക്കുന്നത്. ഒരു ഗ്രാം കഞ്ചാവ് പിടിച്ചാല്‍ പോലും കേരളത്തില്‍ കേസെടുക്കുന്നുണ്ട്. എന്നാല്‍ യുപി പോലുള്ള സംസ്ഥാനങ്ങളില്‍ മരണം നടന്നാല്‍ പോലും കേസെടുക്കാറില്ല. കഴിഞ്ഞ 10 മാസത്തിനിടെ് എക്‌സൈസ് വകുപ്പ് സംസ്ഥാനത്ത് 1.27 ലക്ഷം പരിശോധനകള്‍ നടത്തി.23,600 കേസുകളിലായി 22,000 പേരെ അറസ്റ്റ് ചെയ്‌തെന്നും എക്‌സൈസ് കമ്മീഷണര്‍ പറഞ്ഞു.