ദേശീയ പാതയോരത്തെ മദ്യശാല: വിധിയില്‍ വ്യക്തത തേടി സുധീരന്‍ സുപ്രീം കോടതിയില്‍

October 12, 2017, 6:34 pm
ദേശീയ പാതയോരത്തെ മദ്യശാല: വിധിയില്‍ വ്യക്തത തേടി സുധീരന്‍ സുപ്രീം കോടതിയില്‍
Kerala
Kerala
ദേശീയ പാതയോരത്തെ മദ്യശാല: വിധിയില്‍ വ്യക്തത തേടി സുധീരന്‍ സുപ്രീം കോടതിയില്‍

ദേശീയ പാതയോരത്തെ മദ്യശാല: വിധിയില്‍ വ്യക്തത തേടി സുധീരന്‍ സുപ്രീം കോടതിയില്‍

ദേശീയ പാതയോരത്തെ മദ്യശാലകളില്‍ മുന്‍സിപ്പല്‍ പരിധിയില്‍ ഇളവ് നല്‍കിയ ഉത്തരവില്‍ വ്യക്തത തേടി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ സുപ്രീം കോടതിയെ സമീപിച്ചു. കോടതി ഉത്തരവിന്റെ ലംഘനമാണ് കേരളത്തില്‍ നടക്കുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു. ചണ്ഡീഗഡിന് ഇളവ് നല്‍കിയുളള ഉത്തരവ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ രാജ്യത്തെ എല്ലാ മുനിസിപ്പാലിറ്റികള്‍ക്കുമായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും ഹര്‍ജിയില്‍ പറയുന്നു.

രാജ്യത്ത് ദേശീയ പാതകളിലും സംസ്ഥാന പാതകളിലും 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ നിരോധിച്ചുകൊണ്ട് കഴിഞ്ഞ മാര്‍ച്ച് 29നാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. വിധിയില്‍ ഇളവ് തേടി ചണ്ഡീഗഢ് സര്‍ക്കാരും നിരവധി ബാറുടമകളും സുപ്രീം കോടതിയെ സമീപിച്ചു. കേസില്‍ വാദം കേട്ട സുപ്രീം കോടതി മുനിസിപ്പല്‍ പരിധിയില്‍ വരുന്ന മദ്യശാലകളെ നിരോധന പരിധിയില്‍ നിന്ന് ഒഴിവാക്കി.

ഈ വിധി കേരള സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്ന്് കാണിച്ചാണ് വിഎം സുധീരന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. കോടതി വിധി വെബ്‌സൈറ്റില്‍ പ്രസിദ്ദീകരിച്ചപ്പോള്‍ എല്ലാ മുനിസിപ്പാലിറ്റികള്‍ക്കുമായി വ്യാഖ്യാനിക്കപ്പെട്ടു. ഇക്കാര്യത്തില്‍ വ്യക്തത കുറവുണ്ട്. അതുകൊണ്ട് വിധിയില്‍ വ്യക്തത വരുത്തി പുതിയ ഉത്തരവ് ഇറക്കണമെന്നും സുപ്രീം കോടതി വിധി ദുരുപയോഗം ചെയ്യാനുളള നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.