‘വര്‍ഗീയ സംഘര്‍ഷം മറികടക്കാന്‍ മമ്മൂട്ടി, മോഹന്‍ലാല്‍ ഹിറ്റ് ചിത്രങ്ങള്‍’: ബാബറി മസ്ജിദ് തകര്‍ത്ത കാലത്തെ പ്രതിരോധ തന്ത്രം പറഞ്ഞ് ലോക്നാഥ് ബെഹ്റ 

August 11, 2017, 10:12 am
‘വര്‍ഗീയ സംഘര്‍ഷം മറികടക്കാന്‍ മമ്മൂട്ടി, മോഹന്‍ലാല്‍ ഹിറ്റ് ചിത്രങ്ങള്‍’: ബാബറി മസ്ജിദ് തകര്‍ത്ത കാലത്തെ പ്രതിരോധ തന്ത്രം പറഞ്ഞ് ലോക്നാഥ് ബെഹ്റ 
Kerala

കേരളത്തില്‍ വര്‍ഗീയ കലാപമുണ്ടാകുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായപ്പോള്‍ അതിനെ തടയാന്‍ സഹായിച്ചത് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ചിത്രങ്ങളാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ വെളിപ്പെടുത്തല്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബെഹ്‌റ ഇക്കാര്യം വ്യക്തമാക്കുന്നത്. വെല്ലുവിളികളെ കൂളായി നേരിടുന്നതെങ്ങനെയെന്ന ചോദ്യത്തിനായിരുന്നു ബെഹ്‌റയുടെ മറുപടി.

1992ല്‍ ബാബറി മസ്ജിദ് പ്രശ്‌നമുണ്ടായപ്പോള്‍ കേരളത്തില്‍ വര്‍ഗീയ കലാപമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടി. അതിനെ അതിജീവിക്കാന്‍ പ്രയോഗിച്ചത് വളരെ ചെറിയ ഒരു തന്ത്രമാണ്. കേബിള്‍ ഓപ്പറേറ്റര്‍മാരെയെല്ലാം വിളിച്ച് ചാനലുകളില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഹിറ്റ് സിനിമകള്‍ ടെലികാസ്റ്റ് ചെയ്യാന്‍ പറഞ്ഞു. മമ്മൂട്ടിയും ലാലും കത്തി നില്‍ക്കുന്ന സമയമാണ്. ആളുകളെ ഒരു പരിധിവരെ വീട്ടിനുളളില്‍ പിടിച്ചിരുത്താന്‍ അത് ധാരാളമായിരുന്നു.
ലോക്‌നാഥ് ബെഹ്‌റ, ഡിജിപി