എന്റെ കേരളം @60: ഏഷ്യാനെറ്റ്‌ ന്യൂസില്‍ അവതാരകനായി എംഎ ബേബി; രാഷ്ട്രീയ വിശകലനവുമായി ജില്ലകളിലൂടെ ഒരു ദൃശ്യയാത്ര  

March 30, 2017, 3:39 pm
എന്റെ കേരളം @60: ഏഷ്യാനെറ്റ്‌ ന്യൂസില്‍ അവതാരകനായി എംഎ ബേബി; രാഷ്ട്രീയ വിശകലനവുമായി ജില്ലകളിലൂടെ  ഒരു ദൃശ്യയാത്ര   
Kerala
Kerala
എന്റെ കേരളം @60: ഏഷ്യാനെറ്റ്‌ ന്യൂസില്‍ അവതാരകനായി എംഎ ബേബി; രാഷ്ട്രീയ വിശകലനവുമായി ജില്ലകളിലൂടെ  ഒരു ദൃശ്യയാത്ര   

എന്റെ കേരളം @60: ഏഷ്യാനെറ്റ്‌ ന്യൂസില്‍ അവതാരകനായി എംഎ ബേബി; രാഷ്ട്രീയ വിശകലനവുമായി ജില്ലകളിലൂടെ ഒരു ദൃശ്യയാത്ര  

ഏഷ്യാനെ്റ്റ് ന്യൂസില്‍ പുതുതായി അരംഭിക്കുന്ന ‘എന്റെ കേരളം @60’ എന്ന പരിപാടിയുടെ അവതാരകനായി സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി എത്തുന്നു. ആറ് പതിറ്റാണ്ട് പിന്നിട്ട കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക മേഖലയെ വിശകലനം ചെയ്യുന്ന പരിപാടിയാണ് എന്റെ കേരളം@60. കേരളത്തിന്റെ പതിനാല് ജില്ലകളിലൂടെയുള്ള ഒരു ദൃശ്യയാത്രയായിരിക്കും പരിപാടിയെന്ന് ഏഷ്യാനെറ്റ് ന്യൂസ് മാനേജിങ്ങ് ഡയറക്ടര്‍ എംജി രാധാകൃഷ്ണന്‍ സൗത്ത് ലൈവിനോട് പറഞ്ഞു.

ആറുപതിറ്റാണ്ടിനുള്ളില്‍ കേരളം കൈവരിച്ച നേട്ടങ്ങളേയും കോട്ടങ്ങളേയും കുറിച്ചും സംസ്ഥാനത്തിന്റെ ഭാവിയെ കുറിച്ചു സംവദിക്കുന്നതാണ് ‘എന്റെ കേരളം@60 എന്ന പരിപാടി. നിഷ്പക്ഷമായ ഒരു രാഷ്ട്രീയ അവലോകനവും പരിപാടിയിലുണ്ടാകും. പരിപാടിയുടെ ഉള്ളടക്കം സിപിഎമ്മിനെ പൂര്‍ണമായും അനുകൂലിക്കുന്നതായിരിക്കില്ല. പാര്‍ട്ടിയുടെ അഭിപ്രായങ്ങളെ അനുകൂലിക്കുന്നതും പ്രതികൂലിക്കുന്നതുമായ കാര്യങ്ങളും പരിപാടിയിലുണ്ടാകും എന്ന് എംഎ ബേബിയെ അറിയിച്ചിരുന്നു. ഇതറിഞ്ഞുകൊണ്ട് തന്നെയാണ് അദ്ദേഹം പരിപാടിയില്‍ പങ്കെടുക്കുന്നത്. എന്നിട്ടും ആരോഗ്യകരമായ ഒരു സംവാദത്തിന് നേതൃത്വം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് പറഞ്ഞ് അദ്ദേഹം മുന്നോട്ട് വരികയായിരുന്നു. അറുപത് വര്‍ഷം പിന്നിട്ട സംസ്ഥാനത്തിന്റെ വിവിധ വശങ്ങള്‍ പരിശോധിച്ചു കൊണ്ട് 14 ജില്ലകളിലൂടെയുള്ള ഒരു ദൃശ്യയാത്രയാണ് പരിപാടിയെന്നും എംജി രാധാകൃഷ്ണന്‍ പറഞ്ഞു

കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖനായതുകൊണ്ടാണ് എംഎ ബേബിയെ പരിപാടിയുടെ അവതാരകനായി തെരഞ്ഞെടുത്തത്. അറുപത് വര്‍ഷം പിന്നിടുന്ന കേരള സമൂഹത്തിന്റെ പ്രതിനിധിയായി കൂടിയാണ് അദ്ദേഹം പരിപാടിയിലെത്തുക. രാഷ്ട്രീയമായി പൂര്‍ണമായും നിഷ്പക്ഷത പുലര്‍ത്തുന്നതായിരിക്കും പരിപാടി. എം എ ബേബിയുടെ പാര്‍ട്ടിയുമായി പൂര്‍ണമായും യോജിക്കുന്ന തരത്തിലുള്ള വിശകലനമായിരിക്കില്ല പരിപാടിയില്‍ എന്ന് നേരത്തെ പറഞ്ഞിരുന്നു. ആരോഗ്യകരമായ ഒരു സംവാദം എന്ന നിലയ്ക്കാണ് എം എ ബേബി പരിപാടിയുടെ അവതാരകനായി എത്തുന്നത്.
എംജി രാധാകൃഷ്ണന്‍

ഏപ്രില്‍ 3 മുതല്‍ എല്ലാ ദിവസവും വൈകിട്ട് 7.30നാണ് പരിപാടി സംപ്രേക്ഷണം ചെയ്യുക. അരമണിക്കൂറാണ് ദൈര്‍ഘ്യം.