മംഗളം ടെലിവിഷന്‍ ചര്‍ച്ചയില്‍ പങ്കെടുപ്പിച്ചത് കുരുക്കിലാക്കിയിട്ടെന്ന് സാമൂഹ്യ പ്രവര്‍ത്തക സോണിയ ജോര്‍ജ്ജ്, സ്ത്രീകളുമായുള്ള വിഷയം ചര്‍ച്ച ചെയ്യുന്നുവെന്ന് പറഞ്ഞ് വിളിച്ച് വരുത്തി  

March 28, 2017, 7:33 pm
മംഗളം ടെലിവിഷന്‍ ചര്‍ച്ചയില്‍ പങ്കെടുപ്പിച്ചത് കുരുക്കിലാക്കിയിട്ടെന്ന് സാമൂഹ്യ പ്രവര്‍ത്തക സോണിയ ജോര്‍ജ്ജ്, സ്ത്രീകളുമായുള്ള വിഷയം ചര്‍ച്ച ചെയ്യുന്നുവെന്ന് പറഞ്ഞ് വിളിച്ച് വരുത്തി  
Kerala

കോട്ടയം: മംഗളം ടെലിവിഷന്‍ ചര്‍ച്ചയില്‍ പങ്കെടുപ്പിച്ചത് കുരുക്കിലാക്കിയിട്ടെന്ന് സ്ത്രീപ്രവര്‍ത്തകയും ഗാര്‍ഹികത്തൊഴിലാളികളുടെ സംഘടനാ നേതാവുമായ സോണിയ ജോര്‍ജ്. ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ തന്നോട് വാര്‍ത്താ അവതാരക 'ഇനി ബ്രേക്കിംഗ് ന്യൂസാണെന്നും അതില്‍ പ്രതികരിച്ചതിനു ശേഷമേ പോകാനാകുകയുളളു എന്നും' ആവശ്യപ്പെട്ടതായി സോണിയ പറഞ്ഞു.

സോണിയ ജോര്‍ജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരു സ്ത്രീ പ്രവര്ത്തക എന്ന നിലയില് അപമാനിക്കപ്പെട്ട അനുഭവമാണ് കഴിഞ്ഞ ദിവസം മംഗളം ചാനല് ചര്ച്ചയില് പങ്കെടുത്തപ്പോള് ഉണ്ടായത്. ചാനല് ഔദ്യോഗിക സംപ്രേക്ഷണ ദിനം സ്ത്രീ സുരക്ഷ വിഷയത്തിനു മുന്‍തൂക്കം നല്കിക്കൊണ്ടു മൂന്നു പാനല് ചര്ച്ചകള് ഉണ്ടെന്നും അതില് ഒന്നില് പങ്കെടുക്കണമെന്നു ആവശ്യപ്പെട്ടു കൊണ്ടായിരുന്നു വിളി.10-11 വരെയുള്ള സമയമാണ് എനിക്കു നല്കിയിരുന്നത്. സാമാന്യം ഭേദപ്പെട്ട നിലയിലുള്ള ചര്ച്ച എന്നു തോന്നിയിരുന്നു. അപ്പോഴാണ് അവതാരകയുടെ അറിയിപ്പ് എത്തിയത്. ഇനി ബ്രേക്കിംഗ് ന്യൂസാണെന്നും അതില് പ്രതികരിച്ചതിനു ശേഷമേ പോകാനാകുകയുളളു എന്നും.സ്തീ സുരക്ഷ, അവകാശങ്ങള്, അവബോധം ഇവയൊക്കെ നമ്മളെ കൊണ്ട് പറയിച്ചിട്ട് നിര്ബന്ധപൂര്വ്വം കുരുക്കിലാക്കുന്ന അനുഭവമാണുണ്ടായത്.സ്ത്രീകളും പെണ്കുട്ടികളും നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അതീവ ജാഗ്രതയോടെ സംസാരിക്കേണ്ട ഈ സമയത്ത് ഈ ചാനലിന്റെ വിശ്വാസ്യതയും ധാര്മ്മികതയും പെട്ടെന്ന് ചോദ്യ ചിഹ്നമായി. പരാതിയോ പരാതിക്കാരിയോ ഇല്ലാതെ ഒരാളുടെ സ്വകാര്യ സംഭാഷണം കേള്പ്പിക്കുകയും അത് കുട്ടികള് കേള്ക്കുന്നുണ്ടെങ്കില് അവരെ മാററി നിര്ത്താന് ആവശ്യപ്പെടുകയും ചെയ്യുന്നു. എന്താണ് സ്ത്രീകളുടെ വിഷയങ്ങള് എന്ന തിരിച്ചറിവ് ഇനിയും മാധ്യമ സമൂഹത്തിനില്ലേ! എല്ലാം മഞ്ഞവല്ക്കരിച്ചു കൊണ്ട് സെന്‌സേഷനലിസത്തിന്റെ ഭാഷയിലും രൂപത്തിലും സ്ത്രീകളെ അവതരിപ്പിക്കുക എന്ന വൃത്തികെട്ട സംസ്‌കാരത്തില് നിന്ന് നാം എന്നാണ് പുറത്തു കടക്കുക! സ്വാതന്ത്ര്യ ത്തെയും ലൈംഗികതയെയും സ്വകാര്യതയും സദാചാരവുമായി കൂട്ടിക്കുഴച്ചു ആണ്‌കോയ്മയെ ഊട്ടിയുറപ്പിക്കുന്ന ഈ പ്രവണത സ്ത്രീകളെ തന്നെയാണ് ഏററവും കൂടുതല് ബാധിക്കുക. ആ ചാനലിലിരുന്നു ഇങ്ങനെയാണ് അനുഭവപ്പെട്ടത്. ഇവിടെ കൂടുതല് സമ്മര്ദ്ദത്തില് ആക്കപ്പെടുന്നതു ഈ സ്ത്രീ കള് എല്ലാമാണെന്നോര്ക്കുക. മാധ്യമ പ്രവര്ത്തിന്െറ അന്തസ്സു കളഞ്ഞു കുളിക്കുന്ന ഇത്തരം പ്രവണതകള് കൂടുതല് ഇരകളെ സൃഷ്ടിക്കുമെന്നതിനു സംശയമില്ല.

പെരുകി വരുന്ന ചാനലുകളുടെ മത്സരയോട്ടത്തില് എന്തും കാണിക്കാമെന്നുള്ള ധാര്ഷ്ട്്യത്തിനു തടയിട്ടേ മതിയാവുകയുള്ളു. സെന്‌സേഷനലിസം കൊണ്ട് സ്ത്രീകളും കുട്ടികളും ലൈംഗീക ന്യൂനപക്ഷങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ ലഘൂകരിച്ചു കാണാന് അനുവദിക്കരുത്. ഈ വക ചാനലുകള് ബഹിഷ്‌ക്കരിച്ചേ മതിയാവുകയുള്ളു.