‘ഒന്നരമണിക്കൂറോളം വാദിച്ചു; ഒറ്റയാള്‍ പോരാട്ടം നടത്തി’; ജിഎസ്ടി കൗണ്‍സിലില്‍ അന്യ സംസ്ഥാന ലോട്ടറിക്കെതിരെ സ്വീകരിച്ച നിലപാട് വിവരിച്ച് മന്ത്രി ഐസക്ക്

June 19, 2017, 2:23 pm
‘ഒന്നരമണിക്കൂറോളം വാദിച്ചു; ഒറ്റയാള്‍ പോരാട്ടം നടത്തി’; ജിഎസ്ടി കൗണ്‍സിലില്‍ അന്യ സംസ്ഥാന ലോട്ടറിക്കെതിരെ സ്വീകരിച്ച നിലപാട് വിവരിച്ച് മന്ത്രി ഐസക്ക്
Kerala

അന്യസംസ്ഥാന ലോട്ടറികള്‍ തടയുന്നതിനായി ജിഎസ്ടി കൗണ്‍സിലില്‍ നടത്തിയ വാദങ്ങള്‍ വ്യക്തമാക്കി തോമസ് ഐസക്ക്. ജിഎസ്ടി കൗണ്‍സിലില്‍ കേരളം ഏതാണ്ട് ഒറ്റയാള്‍ പോരാട്ടമാണു നടത്തിയതെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് സ്റ്റാറ്റസില്‍ വ്യക്തമാക്കുന്നു. എല്ലാ ലോട്ടറിയ്ക്കും അഞ്ചു ശതമാനം നികുതിയെന്ന നിര്‍ദ്ദേശം കൗണ്‍സില്‍ അംഗീകരിക്കുമെന്നായപ്പോള്‍, ഈ തീരുമാനത്തിന്റെ ഭാഗമാകാന്‍ തയ്യാറല്ലാത്തതുകൊണ്ട് ഇറങ്ങിപ്പോകേണ്ടി വരുമെന്നു തുറന്നടിക്കേണ്ട അവസ്ഥയുമുണ്ടായി. ലോട്ടറിയുള്‍പ്പെടെ എല്ലാ ചൂതാട്ടങ്ങള്‍ക്കും 28 ശതമാനം നികുതി ചുമത്തണമെന്നായിരുന്നു ജിഎസ്ടി കൗണ്‍സിലിന്റെ ആദ്യം യോഗം മുതല്‍ കേരളത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാട്.

എന്നാല്‍ ലോട്ടറിയ്ക്ക് അഞ്ചു ശതമാനം നികുതിയെന്ന നിര്‍ദ്ദേശമാണ് ജിഎസ്ടി കൗണ്‍സില്‍ മുന്നോട്ടു വെച്ചത്. 28 ശതമാനം നികുതി ചുമത്തിയാല്‍ ലോട്ടറി വ്യാപാരം തകരുമെന്ന വാദവുമായി ലോട്ടറി വ്യാപാരികളുടെ അഖിലേന്ത്യാ സംഘടന ലോബിയിംഗുമായി തുടക്കം മുതല്‍ രംഗത്തുണ്ടായിരുന്നു. ഒടുവില്‍, അവസാന കൗണ്‍സില്‍ യോഗമെന്ന പഴുതുപയോഗിച്ച് അഞ്ചു ശതമാനം നികുതി എന്ന നിര്‍ദ്ദേശം ഏതാണ്ട് അംഗീകരിക്കുന്ന ഘട്ടമെത്തി.

മണികുമാര്‍ സുബ്ബയും സാന്റിയാഗോ മാര്‍ട്ടിനും സുഭാഷ് ചന്ദ്രയുമടങ്ങുന്ന ലോട്ടറി മാഫിയയുടെ ചൂഷണത്തെക്കുറിച്ച് സമാഹരിച്ച എല്ലാ വിവരങ്ങളും കൗണ്‍സിലിനെ ധരിപ്പിച്ച് ഏതാണ്ട് ഒന്നര മണിക്കൂറോളം ശക്തമായ വാദം നിരത്തി. ഒടുവില്‍ ഈ മാഫിയയ്ക്കു വേണ്ടി തീരുമാനമെടുത്താല്‍ കേരളം യോഗം ബഹിഷ്‌കരിക്കുമെന്നും നിലപാട് സ്വീകരിച്ചു. അപ്പോഴാണ് ജമ്മു കാശ്മീര്‍ ധനമന്ത്രി ഒരു നിര്‍ദ്ദേശം വെച്ചത്. സംസ്ഥാന ലോട്ടറിയ്ക്ക് 12 ശതമാനവും അന്യസംസ്ഥാന ലോട്ടറിയ്ക്ക് 28 ശതമാനവും നികുതി ചുമത്താമെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം.

അതായത്, അതതു സംസ്ഥാനങ്ങളില്‍ സംസ്ഥാന ലോട്ടറിയ്ക്ക് 12 ശതമാനം. സംസ്ഥാനത്തിനു പുറത്തു പോയാല്‍ 28 ശതമാനം. സംസ്ഥാന ലോട്ടറിയ്ക്കും 28 ശതമാനം തന്നെ വേണമെന്നായിരുന്നു നമ്മുടെ നിലപാട്. എല്ലാ ലോട്ടറിയ്ക്കും 28 ശതമാനമെന്ന കേരളത്തിന്റെ നിലപാട് അംഗീകരിക്കപ്പെട്ടില്ലെങ്കിലും അഞ്ചു ശതമാനം നികുതിയെന്ന നിര്‍ദ്ദേശം ജിഎസ്ടി കൗണ്‍സിലിന് ഉപേക്ഷിക്കേണ്ടി വന്നതും അന്യസംസ്ഥാന ലോട്ടറികള്‍ക്ക് 28 ശതമാനം നികുതിയെന്ന നിലപാടിലേയ്ക്ക് എത്തിയതും കേരളത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടു മൂലമാണ്. ആ അര്‍ത്ഥത്തില്‍ ഈ തീരുമാനം കേരളത്തിന്റെ വിജയം തന്നെയാണെന്നും ഐസക്ക് പറയുന്നു.

മന്ത്രി തോമസ് ഐസക്കിന്‍റെ ഫെയ്സ്ബുക്ക് സ്റ്റാറ്റസിന്‍റെ പൂര്‍ണരൂപം