കുരിശു കാണുമ്പോള്‍ മുട്ടുവിറക്കുന്ന ഒരാളെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്നുതന്നെയാണോ വിളിക്കേണ്ടത്?; വിടി ബല്‍റാം ചോദിക്കുന്നു

April 21, 2017, 3:32 pm
കുരിശു കാണുമ്പോള്‍ മുട്ടുവിറക്കുന്ന ഒരാളെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്നുതന്നെയാണോ വിളിക്കേണ്ടത്?; വിടി ബല്‍റാം ചോദിക്കുന്നു
Kerala
Kerala
കുരിശു കാണുമ്പോള്‍ മുട്ടുവിറക്കുന്ന ഒരാളെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്നുതന്നെയാണോ വിളിക്കേണ്ടത്?; വിടി ബല്‍റാം ചോദിക്കുന്നു

കുരിശു കാണുമ്പോള്‍ മുട്ടുവിറക്കുന്ന ഒരാളെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്നുതന്നെയാണോ വിളിക്കേണ്ടത്?; വിടി ബല്‍റാം ചോദിക്കുന്നു

മൂന്നാറില്‍ സര്‍ക്കാര്‍ഭൂമി കയ്യേറിയ നിര്‍മ്മിച്ച കുരിശ് പൊളിച്ചുമാറ്റിയതിനെ രൂക്ഷമായി വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിടി ബല്‍റാം എംഎല്‍എ. 'കുരിശു കാണുമ്പോള്‍ മുട്ടുവിറക്കുന്ന ഒരാളെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്നുതന്നെയാണോ വിളിക്കേണ്ടത്!' - എന്ന പരിഹാസ ചോദ്യവുമായി ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് കോണ്‍ഗ്രസ് എംഎല്‍എ പിണറായിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. ക്രിസ്തീയ വിശ്വാസികള്‍ക്കിലാത്ത വര്‍ഗീയ വികാരം ഇളക്കിവിടാന്‍ പാര്‍ട്ടിയ്‌ക്കൊപ്പം മുഖ്യമന്ത്രിയും കൂട്ടുനില്‍ക്കുകയാണെന്ന് ബല്‍റാം വിമര്‍ശിച്ചു.

'കുരിശ് പൊളിക്കുന്ന സര്‍ക്കാരാണോ ഇത്?' എന്നത് പൊതുമുതല്‍ കയ്യേറുന്നതിന് വിശ്വാസത്തെ മറയാക്കുന്ന സാമൂഹ്യദ്രോഹികളുടെ മാത്രം ചോദ്യമാണ്. ആ ചോദ്യത്തിന് മുന്നില്‍ പതറാതെ നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടുപോകുന്ന റവന്യൂ വകുപ്പിന് പൂര്‍ണ്ണ പിന്തുണ നല്‍കാനാണ് സംസ്ഥാന മുഖ്യമന്ത്രി മുന്നോട്ടുവരേണ്ടതെന്നും ബല്‍റാം പറഞ്ഞു.

വിടി ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.

കുരിശു കാണുമ്പോള്‍ മുട്ടുവിറക്കുന്ന ഒരാളെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്നുതന്നെയാണോ വിളിക്കേണ്ടത്!

സമൂഹത്തിന്റെ ഒരു പരിച്ഛേദമായി മാറിയിട്ടുണ്ട് ഇന്ന് സോഷ്യല്‍ മീഡിയ. ഇവിടെ അഭിപ്രായം പറയുന്ന തൊണ്ണൂറ് ശതമാനത്തിലേറെ ക്രിസ്തീയ വിശ്വാസികളും മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കുന്നതിന്റെ ഭാഗമായുള്ള കുരിശ് പൊളിക്കലിനെ സ്വാഗതം ചെയ്യുന്നതായിട്ടാണ് കാണുന്നത്. അവര്‍ക്കാര്‍ക്കുമില്ലാത്ത വര്‍ഗീയ വികാരം ഇളക്കിവിടാന്‍ സിപിഎം എംഎല്‍എയും പാര്‍ട്ടി ജില്ലാ സെക്രട്ടറിയും ഇപ്പോഴിതാ സംസ്ഥാന മുഖ്യമന്ത്രി തന്നെയും പരസ്യമായി രംഗത്ത് വന്നിരിക്കുന്നു.

കുരിശ് പൊളിക്കുന്നതിലൂടെ കളി മാറുമെന്നും അതോടെ എല്ലാം നിര്‍ത്തിവെച്ച് വന്‍കിട കയ്യേറ്റക്കാരെ രക്ഷിച്ചെടുക്കാമെന്നുമായിരുന്നോ സര്‍ക്കാരിന്റെ ഉള്ളിലിരുപ്പ് എന്ന സംശയം ഉയരുന്നുണ്ട്. എന്നാല്‍ സംഭവത്തില്‍ കാര്യമായ പ്രതിഷേധമൊന്നും സ്വാഭാവികമായി ഉയര്‍ന്നുവരാത്തതിനാലാണോ ഇപ്പോള്‍ മുഖ്യമന്ത്രി തന്നെ ഇടപെട്ട് കയ്യേറ്റക്കാര്‍ക്ക് ഉപയോഗിക്കാവുന്ന മുദ്രാവാക്യങ്ങള്‍ അങ്ങോട്ട് പറഞ്ഞുകൊടുക്കുന്നത്?

കുരിശ് പൊളിക്കുന്ന സര്‍ക്കാരാണോ ഇത്?' എന്നത് ഈ നാട്ടിലെ സാധാരണക്കാരുടെയോ പ്രതിപക്ഷത്തിന്റേയോ ഒന്നും ചോദ്യമല്ല, അത് പൊതുമുതല്‍ കയ്യേറുന്നതിന് വിശ്വാസത്തെ മറയാക്കുന്ന സാമൂഹ്യദ്രോഹികളുടെ മാത്രം ചോദ്യമാണ്. ആ ചോദ്യത്തിന് മുന്നില്‍ പതറാതെ, പതറിയതായി അഭിനയിക്കാതെ, നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടുപോകുന്ന റവന്യൂ വകുപ്പിന് പൂര്‍ണ്ണ പിന്തുണ നല്‍കാനാണ് സംസ്ഥാന മുഖ്യമന്ത്രി മുന്നോട്ടുവരേണ്ടത്.