മുഖ്യമന്ത്രി നിലപാടില്‍ പിന്നോട്ടില്ല; മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തി വച്ചേക്കും; എല്‍ഡിഎഫ് യോഗത്തില്‍ ധാരണ  

April 21, 2017, 5:32 pm
മുഖ്യമന്ത്രി നിലപാടില്‍ പിന്നോട്ടില്ല; മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തി വച്ചേക്കും; എല്‍ഡിഎഫ് യോഗത്തില്‍ ധാരണ  
Kerala

തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലില്‍ വീഴ്ചയുണ്ടായെന്ന നിലപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറച്ചു നിന്നതോടെ മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തി വയ്ക്കാന്‍ സാധ്യത. ഇന്ന് നടന്ന ഇടത് മുന്നണി യോഗത്തിലാണ് പിണറായി തന്റെ നിലപാട് വ്യക്തമാക്കിയത്. ഇതോടെ സര്‍വകക്ഷി യോഗം വിളിക്കാനും സര്‍വകക്ഷി യോഗം കഴിയുന്നത് വരെ കയ്യേറ്റം നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കാനും ധാരണയായി.

നടപടി ക്രമം പാലിക്കാതെയാണ് കുരിശ് പൊളിച്ചതെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ഉറപ്പിച്ച് പറഞ്ഞപ്പോള്‍ കുരിശ് പൊളിച്ച് നടപടി ക്രമങ്ങള്‍ പാലിച്ച് തന്നെയാണെന്ന് സിപിഐ യോഗത്തില്‍ നിലപാടെടുത്തു.

പാപ്പാത്തിചോലയില്‍ സര്‍ക്കാര്‍ സ്ഥലം കൈയേറി സ്ഥാപിച്ച ഭീമന്‍ കുരിശും കെട്ടിടങ്ങളും റവന്യൂസംഘം പൊളിച്ചുമാറ്റിയതിനെ രൂക്ഷമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു. ആരോട് ചോദിച്ചിട്ടാണ് കുരിശില്‍ തൊട്ടതെന്നും സര്‍ക്കാരുള്ള കാര്യം ഓര്‍ക്കാതിരുന്നതെന്തെന്നും മുഖ്യമന്ത്രി ഇന്നലെ ചോദിച്ചിരുന്നു.

മഹാകയ്യേറ്റം എന്ന നിലയില്‍ ഭീകരമായ ഒഴിപ്പിക്കലാണ് നടന്നത്. അനാവശ്യമായ ഒരു വികാരം സൃഷ്ടിക്കലാണ് ഇതിന് പിന്നിലെ ഉദ്ദേശം. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കുരിശിനെതിരെ യുദ്ധം നടത്തുന്ന ഒരു സര്‍ക്കാരാണ് എന്ന പ്രതീതി ഉണ്ടാക്കലല്ലേ ഇതിന് പിന്നിലെന്നും പിണറായി ചോദിച്ചിരുന്നു. ജില്ലാ ഭരണകൂടത്തെ വിളിച്ച് മുഖ്യമന്ത്രി ശാസിച്ചിരുന്നു. അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു