‘അതിരപ്പിളളി പദ്ധതി നടപ്പിലാക്കേണ്ട എന്നത് യുഡിഎഫിന്റെ തീരുമാനം’; സര്‍ക്കാര്‍ നിലപാട് വഞ്ചനാപരമെന്ന് മുസ്ലിംലീഗ്

August 13, 2017, 12:45 pm

‘അതിരപ്പിളളി പദ്ധതി നടപ്പിലാക്കേണ്ട എന്നത് യുഡിഎഫിന്റെ തീരുമാനം’; സര്‍ക്കാര്‍ നിലപാട് വഞ്ചനാപരമെന്ന് മുസ്ലിംലീഗ്
Kerala

അതിരപ്പിളളി പദ്ധതിക്കെതിരെ കടുത്തവിമര്‍ശനവുമായി മുസ്ലിംലീഗ്. പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ നിലപാട് വഞ്ചനാപരമാണെന്നും ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. പദ്ധതി നടപ്പിലാക്കരുത് എന്നത് യുഡിഎഫിന്റെ തീരുമാനമാണ്. ഇക്കാര്യത്തില്‍ അനൈക്യമുണ്ടെന്ന് കരുതുന്നില്ലെന്നും മജീദ് പറഞ്ഞു.

അതിരപ്പിളളി പദ്ധതിയില്‍ സമവായ ചര്‍ച്ച നടത്തി മുന്നോട്ട് പോകണമെന്ന് ഇന്നലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. പദ്ധതി നടപ്പിലാക്കരുതെന്ന അഭിപ്രായമാണ് പ്രതിപക്ഷ നേതാവായ ചെന്നിത്തലയുടേത്. ഇത് രണ്ടും ചൂണ്ടിക്കാണിച്ച് അതിരപ്പിളളി വിഷയത്തില്‍ കോണ്‍ഗ്രസ് രണ്ടുതട്ടിലാണെന്ന ആക്ഷേപങ്ങള്‍ ഉയരുന്നതിനിടെയാണ് ലീഗ് നിലപാട് വ്യക്തമാക്കി രംഗത്തെത്തുന്നത്.