നെഹ്‌റു ട്രോഫി ജലോത്സവത്തിലേക്ക് മണിക്കൂറുകള്‍ മാത്രം; പുന്നമടക്കായലില്‍ ഇത്തവണ ട്രാക്കിലെത്തുന്നത് റെക്കോഡ് കളിവളളങ്ങള്‍

August 11, 2017, 4:52 pm
നെഹ്‌റു ട്രോഫി ജലോത്സവത്തിലേക്ക് മണിക്കൂറുകള്‍ മാത്രം; പുന്നമടക്കായലില്‍ ഇത്തവണ ട്രാക്കിലെത്തുന്നത് റെക്കോഡ് കളിവളളങ്ങള്‍
Kerala

65–ാമത് നെഹ്റു ട്രോഫി ജലോൽസവത്തിനായി പുന്നമടക്കായൽ ഒരുങ്ങി. നാളെ രാവിലെ 11 ന് ചെറുവള്ളങ്ങളുടെ പ്രാഥമിക മൽസരങ്ങളോടെയാണ് ജലോത്സവത്തിന് തുടക്കമാവുക

മത്സര വിഭാഗത്തില്‍ പങ്കെടുക്കുന്ന 20 ചുണ്ടൻവള്ളങ്ങൾ ഉൾപ്പെടെ 78 കളിവള്ളങ്ങൾ അണിനിരക്കുന്ന ജലമേള ഉച്ചയ്ക്ക് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ജലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. മറ്റു സംസ്ഥാനങ്ങളിലെ മന്ത്രിമാരുൾപ്പെടെ മുപ്പതിനായിരത്തോളം പേർ ജലമേള കാണാനെത്തുമെന്നാണ് സൂചന. മന്ത്രിമാരായ ഡോ. റ്റി.എം. തോമസ് ഐസക്, ജി. സുധാകരന്‍, പി. തിലോത്തമന്‍, കടകംപള്ളി സുരേന്ദ്രന്‍, തോമസ് ചാണ്ടി, ഇ ചന്ദ്രശേഖരന്‍, മാത്യു ടി തോമസ്, കടന്നപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും

Also Read : നെഹ്റു ട്രോഫിയ്ക്ക് തുഴ പിടിക്കാന്‍ ഇത്തവണ 40 കശ്മീരി യുവാക്കളും; ആവേശത്തേരിലേറി കുമരകത്ത് പരിശീലനം

നേരിട്ടും വിദേശികളുൾപ്പെടെ ലക്ഷക്കണക്കിനു പ്രേക്ഷകർ ടിവിയിലും ഇന്റർനെറ്റിലുമായി ജലോൽസവത്തിന്‍ സാക്ഷികളാകും. പ്രാഥമിക മൽസരങ്ങളുടെ ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം കളിവള്ളങ്ങൾ ഇപ്പോള്‍ ട്രാക്കിലെത്തും. ചെറുവള്ളങ്ങളുടെയും ചുണ്ടൻവള്ളങ്ങളുടെയും വിഭാഗത്തില്‍ നിന്നും ഫൈനലിലേക്കുള്ള വള്ളങ്ങളെ കണ്ടെത്തുക ഫിനിഷ് ചെയ്യുന്ന സമയത്തിന്റെ അടിസ്ഥാനത്തിലാണ്.

ടൂറിസ്റ്റ് ഗോൾഡ് (3000 രൂപ), ടൂറിസ്റ്റ് സിൽവർ (2000), റോസ് കോർണർ (ഒരാൾക്ക് 600, രണ്ടു പേർക്ക് 1000), വിക്ടറി ലൈൻ (400), ഓൾ വ്യൂ (300), ലേക്ക് വ്യൂ ഗോൾഡ് (200), ലോൺ(100) എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. ആലപ്പുഴ ആർഡിഒ ഓഫിസിലും തിരഞ്ഞെടുത്ത സർക്കാർ ഓഫിസുകളിലും ടിക്കറ്റുകള്‍ ലഭിക്കും.

വള്ളംകളി ദിനത്തിൽ പുന്നമടയിലേക്ക് പോകുന്ന പ്രധാന പാതയിലും ബോട്ട് ജെട്ടി പരിസരത്തും ടിക്കറ്റ് വിൽപനയ്ക്കായി പ്രത്യേക കൗണ്ടർ തുറക്കും. www.nehrutrophy.nic.in എന്ന വെബ്സൈറ്റിൽനിന്നു ടൂറിസ്റ്റ് ടിക്കറ്റുകൾ ഓൺലൈനായി വാങ്ങാം.

ആലപ്പുഴ നഗരത്തിൽ നാളെ ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. വള്ളംകളി കാണാനെത്തുന്നവര്‍ രാവിലെ 10 നു മുമ്പ് പവിലിയനിൽ എത്തിച്ചേരണമെന്നു സംഘാടകർ അറിയിച്ചു

http://webcast.gov.in/nehrutrophy എന്ന വെബ്സൈറ്റിൽ വള്ളംകളിയുടെ ലൈവ് സ്ട്രീമിങ് ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.