പാപ്പാത്തിച്ചോലയില്‍ വീണ്ടും കുരിശ്; പുതിയ കുരിശുമായി ബന്ധമില്ലെന്ന് സ്പിരിറ്റ് ഇന്‍ ജീസസ് 

April 21, 2017, 9:46 pm
പാപ്പാത്തിച്ചോലയില്‍ വീണ്ടും കുരിശ്; പുതിയ കുരിശുമായി ബന്ധമില്ലെന്ന് സ്പിരിറ്റ് ഇന്‍ ജീസസ് 
Kerala
Kerala
പാപ്പാത്തിച്ചോലയില്‍ വീണ്ടും കുരിശ്; പുതിയ കുരിശുമായി ബന്ധമില്ലെന്ന് സ്പിരിറ്റ് ഇന്‍ ജീസസ് 

പാപ്പാത്തിച്ചോലയില്‍ വീണ്ടും കുരിശ്; പുതിയ കുരിശുമായി ബന്ധമില്ലെന്ന് സ്പിരിറ്റ് ഇന്‍ ജീസസ് 

ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ പാപ്പാത്തിച്ചോലയില്‍ പൊളിച്ച കുരിശിന്റേ അതേ സ്ഥാനത്ത് പുതിയ കുരിശ് സ്ഥാപിച്ചു. മരക്കുരിശാണ് പുതിയതായി സ്ഥാപിച്ചത്.അതേ സമയം പുതിയതായി സ്ഥാപിച്ച കുരിശുമായി ബന്ധമില്ലെന്ന് നേരത്തെ പൊളിച്ച കുരിശിന്റെ ഉടമസ്ഥത ആരോപിക്കപ്പെട്ടിരുന്ന സ്പിരിറ്റ് ഇന്‍ ജീസസ് പറഞ്ഞു.

പാപ്പാത്തിചോലയില്‍ സര്‍ക്കാര്‍ സ്ഥലം കൈയേറി സ്ഥാപിച്ച ഭീമന്‍ കുരിശും കെട്ടിടങ്ങളും റവന്യൂസംഘം പൊളിച്ചുമാറ്റിയതിനെ രൂക്ഷമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു. ആരോട് ചോദിച്ചിട്ടാണ് കുരിശില്‍ തൊട്ടതെന്നും സര്‍ക്കാരുള്ള കാര്യം ഓര്‍ക്കാതിരുന്നതെന്തെന്നും മുഖ്യമന്ത്രി ഇന്നലെ ചോദിച്ചിരുന്നു.

മഹാകയ്യേറ്റം എന്ന നിലയില്‍ ഭീകരമായ ഒഴിപ്പിക്കലാണ് നടന്നത്. അനാവശ്യമായ ഒരു വികാരം സൃഷ്ടിക്കലാണ് ഇതിന് പിന്നിലെ ഉദ്ദേശം. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കുരിശിനെതിരെ യുദ്ധം നടത്തുന്ന ഒരു സര്‍ക്കാരാണ് എന്ന പ്രതീതി ഉണ്ടാക്കലല്ലേ ഇതിന് പിന്നിലെന്നും പിണറായി ചോദിച്ചിരുന്നു. ജില്ലാ ഭരണകൂടത്തെ വിളിച്ച് മുഖ്യമന്ത്രി ശാസിച്ചിരുന്നു. അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു