നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍ വീണ്ടും വിവാദക്കുരുക്കില്‍; തറയോട് പാകി പൊതുവഴി കൈയ്യേറിയെന്ന് ആരോപണം  

August 13, 2017, 11:00 am
നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍ വീണ്ടും വിവാദക്കുരുക്കില്‍; തറയോട് പാകി പൊതുവഴി കൈയ്യേറിയെന്ന് ആരോപണം   
Kerala

നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ പൊതുവഴി കെയ്യേറിയെന്ന് ആരോപണം. നിയമങ്ങള്‍ കാറ്റില്‍പ്പറത്തി കക്കാടും പൊയിലില്‍ നിലമ്പൂര്‍ എംഎല്‍എയുടെ വിനോദ സഞ്ചാര പാര്‍ക്ക് പ്രവര്‍ത്തിക്കുന്നു എന്ന ആരോപണത്തിന് പിന്നാലെയാണ് പുതിയത് ഉയര്‍ന്നിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ റോഡിന്റെ ഇരുവശവും തറയോട് പാകി എംഎല്‍എ സ്വന്തമാക്കിയെന്നാണ് ആരോപണം.

കൂമ്പാറ-കക്കാടും പൊയില്‍ റോഡിന്റെ ഇരുവശവുമാണ് എംഎല്‍എ തറയോട് പാകി സ്വന്തമാക്കിയത്. നേരത്തെ കക്കാടം പൊയിലില്‍ പ്രവര്‍ത്തിക്കുന്ന എംഎല്‍എയുടെ വിനോദ സഞ്ചാര പാര്‍ക്കിനെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. അസംബ്ലി കെട്ടിടത്തിന് താത്ക്കാലിക ലൈസന്‍സായി ലഭിച്ച ഫയര്‍ എന്‍ഒസി ഉപയോഗിച്ചാണ് എംഎല്‍എ പാര്‍ക്കിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് എന്നായിരുന്നു ഇതില്‍ പ്രധാനം.

1409 ചതുരശ്ര അടി വിസ്തൃതിയുള്ള പാര്‍ക്കിന്റെ നിര്‍മ്മിതിയ്ക്ക് ചീഫ് ടൗണ്‍ പ്ലാനറിന്റെ അനുമതി ഇല്ല എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.