പെയിന്റടി വിവാദത്തില്‍ ബെഹ്‌റയെ ന്യായീകരിച്ച് സെന്‍കുമാര്‍; ‘തെറ്റ് പറ്റിയിട്ടില്ല, ഉത്തരവ് നിയമങ്ങള്‍ക്ക് വിധേയം’  

May 19, 2017, 5:06 pm
പെയിന്റടി വിവാദത്തില്‍ ബെഹ്‌റയെ ന്യായീകരിച്ച് സെന്‍കുമാര്‍; ‘തെറ്റ് പറ്റിയിട്ടില്ല, ഉത്തരവ് നിയമങ്ങള്‍ക്ക് വിധേയം’  
Kerala
Kerala
പെയിന്റടി വിവാദത്തില്‍ ബെഹ്‌റയെ ന്യായീകരിച്ച് സെന്‍കുമാര്‍; ‘തെറ്റ് പറ്റിയിട്ടില്ല, ഉത്തരവ് നിയമങ്ങള്‍ക്ക് വിധേയം’  

പെയിന്റടി വിവാദത്തില്‍ ബെഹ്‌റയെ ന്യായീകരിച്ച് സെന്‍കുമാര്‍; ‘തെറ്റ് പറ്റിയിട്ടില്ല, ഉത്തരവ് നിയമങ്ങള്‍ക്ക് വിധേയം’  

തിരുവനന്തപുരം: വിവാദമായ പെയിന്റടി ഉത്തരവില്‍ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ന്യായീകരിച്ച് പൊലീസ് മേധാവി ടിപി സെന്‍കുമാര്‍. നിയമങ്ങള്‍ക്ക് വിധേയമായാണ് ബെഹ്‌റ ഉത്തരവിറക്കിയതെന്ന് സെന്‍കുമാര്‍ വിശദീകരിച്ചു.

ഉദ്ദേശിച്ച നിറം കൃത്യമായി മനസ്സിലാക്കാന്‍ വേണ്ടിയാണ് ഡ്യൂലക്‌സ് കമ്പനിയുടെ പേര് ബെഹ്‌റ എടുത്ത് പറഞ്ഞതെന്നും സെന്‍കുമാര്‍ ന്യായീകരിച്ചു. പ്രത്യേക കമ്പനിയുടെ പേര് മാത്രം പരാമര്‍ശിച്ചതാണ് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കിയത്.

ഫെബ്രുവരി 15ന് നടന്ന കണ്‍സ്ട്രക്ഷന്‍ റിവ്യൂ യോഗത്തിലാണ് സ്‌റ്റേഷനുകള്‍ക്ക് ഏകീകൃത നിറം നല്‍കാന്‍ ബെഹ്‌റ തീരുമാനിച്ചത്. അനുയോജ്യമായ നിറം നിര്‍ദ്ദേശിക്കാന്‍ പൊലീസ് ഹൗസിങ് സൊസൈറ്റി എംഡിയെ ചുമതലപ്പെടുത്തി. എംഡിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഏപ്രില്‍ 26 ന് ഉത്തരവിറക്കിയത്. പുതുതായി പെയിന്റടിച്ച പൊലീസ് സ്റ്റേഷനുകളില്‍ ഡ്യൂലക്‌സ് കൂടാതെ ഏഷ്യന്‍ പെയിന്റ്‌സ്, ബെര്‍ഗര്‍ തുടങ്ങിയ പെയിന്റുകള്‍ ഉപയോഗിച്ചുണ്ടെന്നും സെന്‍കുമാര്‍ പരാതിക്കാരന് നല്‍കിയ മറുപടിയില്‍ ചൂണ്ടിക്കാട്ടി.

പെയിന്റടി ഉത്തരവ് വിവാദമായതിനു പിന്നാലെ ഒടിയുന്ന ലാത്തികള്‍ പൊലീസ് സേനയിലേക്ക് വാങ്ങി എന്ന ആരോപണവും മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റക്കെതിരെ ഉയര്‍ന്നിരുന്നു. ബെഹ്റ ഡിജിപിയായിരിക്കേ ഉത്തരേന്ത്യന്‍ കമ്പനികളില്‍ നിന്ന് ഇറക്കുമതി ചെയ്ത പോളി കാര്‍ബണേറ്റഡ് ലാത്തികള്‍ സമരക്കാരെ നേരിടുമ്പോള്‍ ഒടിയുന്നുവെന്നാണ് ആരോപണം. ഒടിയുന്ന ലാത്തികള്‍ സമരക്കാരുടെ ദേഹത്ത് കുത്തിക്കയറുന്ന സംഭവങ്ങള്‍ പലയിടത്തായി ആവര്‍ത്തിച്ചതോടെ ലക്ഷകണക്കിന് രൂപ ചെലവഴിച്ച് വാങ്ങിയ ലാത്തികള്‍ പൊലീസ് ക്യാമ്പുകളിലേക്ക് മാറ്റുകയായിരുന്നു.

ലാത്തികള്‍ മാത്രമല്ല കേരളത്തിലെ സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയാത്ത ഉപകരണങ്ങള്‍ വാങ്ങിക്കൂട്ടുകയും ചെയ്തിട്ടുണ്ട് ബെഹ്റയുടെ കാലത്ത്. മഞ്ഞ് മൂടിക്കിടക്കുന്ന പ്രദേശങ്ങളില്‍ ഉപയോഗിക്കുന്ന സംരക്ഷണ വസ്ത്രങ്ങള്‍ ഉപയോഗിക്കാനാവില്ലെന്ന് പൊലീസുകാര്‍ തറപ്പിച്ച് പറഞ്ഞതോടെ കെട്ടിക്കിടക്കുകയാണ്. ഇത്തരത്തിലുള്ള നിരവധി ഉപയോഗിക്കാനാവാത്ത സാധനങ്ങളാണ് വാങ്ങിക്കൂട്ടിയിരിക്കുന്നത്. തിരുവനന്തപുരത്തെ സമരക്കാരെ നേരിടാന്‍ അത്യാവശമാണെന്ന് പറഞ്ഞായിരുന്നു പെട്ടെന്നുള്ള പല പര്‍ച്ചേയ്സുകളും. ഇത്തരം പര്‍ച്ചേയ്സുകളൊന്നും പര്‍ച്ചേയ്സ് കമ്മറ്റികള്‍ അറിഞ്ഞായിരുന്നില്ലെന്നും പൊലീസ് നവീകരണത്തിനുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുടെ ഫണ്ടില്‍ പെടുത്തിയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.