നിയമപോരാട്ടത്തിനൊടുവില്‍ നീതി ലഭിച്ച് മറിയം ഖാലിക്; മലയാളി യുവാവിന്റെ വിവാഹ തട്ടിപ്പിനിരയായ പാക് വംശജ ജീവനാംശം നേടി തിരിച്ചു പോകാനൊരുങ്ങുന്നു 

January 27, 2017, 4:54 pm
നിയമപോരാട്ടത്തിനൊടുവില്‍ നീതി ലഭിച്ച് മറിയം ഖാലിക്; മലയാളി യുവാവിന്റെ വിവാഹ തട്ടിപ്പിനിരയായ പാക് വംശജ ജീവനാംശം നേടി തിരിച്ചു പോകാനൊരുങ്ങുന്നു 
Kerala

തൃശൂര്‍: മലയാളി യുവാവിന്റെ വിവാഹതട്ടിപ്പിനിരയായി ബ്രിട്ടനില്‍ നിന്നും കേരളത്തിലെത്തിയ പാക് വംശജയായ യുവതി വിവാഹ മോചനവും ജീവനാംശവും നേടി തിരിച്ചുപോകാനൊരുങ്ങുന്നു. തൃശൂര്‍ ചാവക്കാട് സ്വദേശിയായ യുവാവിനെ തേടി ബ്രിട്ടനില്‍ നിന്നും നാട്ടിലെത്തിയ പാക് വംശജയായ മറിയം ഖാലികാണ് നിയമപോരാട്ടത്തിനൊടുവില്‍ വിവാഹമോചനവും, ജീവനാംശവും നേടിയെടുത്തത്.

തൃശൂര്‍ ചാവക്കാട് സ്വദേശിയായ നൗഷാദാണ് പാക് വംശജയായ ബ്രിട്ടീഷ് യുവതിയെ വിവാഹം കഴിച്ച ശേഷം നാടുവിട്ടത്. 2013 ഏപ്രിലില്‍ ലണ്ടനില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. ഒരു വര്‍ഷത്തിനു ശേഷം വീട്ടുകാരുടെ സമ്മതം തേടി കേരളത്തിലേക്ക് പോന്ന നൗഷാദിനെ കുറിച്ച് പിന്നീട് വിവരമൊന്നും ലഭിക്കാത്തതിനാല്‍ മറിയം കേരളത്തിലെത്തുകയായിരുന്നു.

വിവാഹഫോട്ടോ മാത്രം കയ്യിലുണ്ടായിരുന്ന മറിയത്തിന് നൗഷാദിനെ കണ്ടെത്താന്‍ സഹായിച്ചത് മലപ്പുറത്തെ സ്‌നേഹിത എന്ന കുടുംബശ്രീ സംഘമായിരുന്നു. മറ്റൊരു വിവാഹം കഴിക്കാന്‍ തയ്യാറെടുത്തിരുന്ന നൗഷാദിനെതിരെ മറിയം കുന്നംകുളം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. നൗഷാദിന്റെ വീട്ടില്‍ താമസിക്കാന്‍ മറിയത്തെ അനുവദിച്ച കോടതി പോലീസ് സംരക്ഷണം നല്‍കാനും ഉത്തരവിട്ടു.

ലണ്ടനില്‍ നിന്നും വിവാഹമോചനം നേടിയ കരാറുമായി കേരളത്തിലെത്തിയ മറിയത്തിന് ജീവനാംശം നല്‍കാന്‍ കോടതി ഉത്തരവിട്ടു. യുകെയിലെ ജീവിത രീതിക്ക് അനുപാതമായ തരത്തില്‍ ഒറ്റ തവണ ജീവനാംശം നല്‍കണമെന്ന മറിയത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

തന്റെ പോരാട്ടം പണത്തിനു വേണ്ടിയല്ലന്നും, തന്റെ ജീവിതം വച്ച് കളിച്ച നൗഷാദിനെ ഒരു പാഠം പഠിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നും പറഞ്ഞ മറിയം ഇത്തരത്തിലുള്ള വഞ്ചനക്ക് ഇരയാകുന്ന സ്ത്രീകള്‍ക്ക് ഒരു സന്ദേശം നല്‍കുക കൂടിയാണ് ഉദ്ദേശിച്ചതെന്നും പറയുന്നു.