സര്‍ക്കാര്‍ ഭൂമി കയ്യേറി കുരിശു നാട്ടിയതിന് സ്പിരിറ്റ് ഇന്‍ ജീസസ് തലവന്‍ ടോം സക്കറിയക്കെതിരെ കേസ്; പാപ്പാത്തിച്ചോലയിലെ ഭൂമി കയ്യേറ്റത്തില്‍ തുടര്‍നടപടി  

April 21, 2017, 12:05 pm
സര്‍ക്കാര്‍ ഭൂമി കയ്യേറി കുരിശു നാട്ടിയതിന് സ്പിരിറ്റ് ഇന്‍ ജീസസ് തലവന്‍ ടോം സക്കറിയക്കെതിരെ കേസ്; പാപ്പാത്തിച്ചോലയിലെ ഭൂമി കയ്യേറ്റത്തില്‍ തുടര്‍നടപടി  
Kerala

മൂന്നാര്‍: ചിന്നക്കനാൽ വില്ലേജിലെ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയതിന് സ്പിരിറ്റ് ഇന്‍ ജീസസ് പ്രാര്‍ത്ഥനാ ഗ്രൂപ്പ് തലവന്‍ ടോം സക്കറിയക്കെതിരെ കേസെടുത്തു. സര്‍ക്കാര്‍ ഭൂമി കയ്യേറി കുരിശ് നാട്ടിയത് നിയമവിരുദ്ധം. റവന്യു വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സ്പിരിറ്റ് ഇന്‍ ജീസസ് ഗ്രൂപ്പ് മേധാവിക്കെതിരെ പൊലീസ് കേസെടുത്തത്. 1957ലെ ഭൂസംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തത്.

വാഹനം ഉപയോഗിച്ച് റവന്യു വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞതിന് പൊറിഞ്ചു എന്നയാള്‍ക്കെതിരെയും കേസെടുത്തു. മണ്ണുത്തി സ്വദേശിക്കെതിരെയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തടഞ്ഞതിന് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തൃശൂർ ആസ്ഥാനമായുള്ള പ്രാർഥനാ സംഘമായ സ്പിരിറ്റ് ഇൻ ജീസസ് മേധാവിയാണ് ടോം സക്കറിയ. പ്രാർഥനാ ഗ്രൂപ്പ് സ്ഥാപകൻ കൂടിയായ വെള്ളൂക്കുന്നേൽ ടോം സക്കറിയയ്ക്കെതിരെ ഭൂസംരക്ഷണ നിയമ പ്രകാരം കേസെടുക്കണമെന്നു ഉടുമ്പൻചോല അഡീഷനൽ തഹസിൽദാർ എം.കെ. ഷാജി ശാന്തൻപാറ പൊലീസിനോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.

സ്‌പിരിറ്റ് ഇൻ ജീസസ് പ്രാർഥനാ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള താൽക്കാലിക ആരാധനാലയവും കോൺക്രീറ്റ് തറയിൽ സ്ഥാപിച്ചിരുന്ന കുരിശും മൂന്ന് ഷെഡുകളുമാണ് പൊളിച്ചുമാറ്റിയത്. ഒരു ടണ്‍ ഭാരമുള്ള ഇരുമ്പ് കുരിശ് നീക്കം ചെയ്യുകയും ഷെഡുകള്‍ പൊളിച്ച് കത്തിക്കുകയും ചെയ്തിരുന്നു. ടോം സക്കറിയ എന്നയാൾ സ്‌പിരിറ്റ് ഇൻ ജീസസിന്റെ പേരിൽ 30 ഏക്കർ ഭൂമി കയ്യേറിയെന്ന റവന്യു റിപ്പോർട്ടിനെ തുടർന്നായിരുന്നു നടപടി.