നഴ്‌സുമാരുടെ സമരം ഏറ്റെടുത്ത് രക്ഷിതാക്കള്‍; സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരമിരിക്കും  

July 17, 2017, 4:14 pm
നഴ്‌സുമാരുടെ സമരം ഏറ്റെടുത്ത് രക്ഷിതാക്കള്‍; സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരമിരിക്കും  
Kerala
Kerala
നഴ്‌സുമാരുടെ സമരം ഏറ്റെടുത്ത് രക്ഷിതാക്കള്‍; സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരമിരിക്കും  

നഴ്‌സുമാരുടെ സമരം ഏറ്റെടുത്ത് രക്ഷിതാക്കള്‍; സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരമിരിക്കും  

വേതന വര്‍ധന ആവശ്യപ്പെട്ടുള്ള നഴ്‌സുമാരുടെ സമരം ഏറ്റെടുത്ത് രക്ഷിതാക്കള്‍. സമരം ഒത്തുതീര്‍പ്പക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 29ന് സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരമിരിക്കുമെന്ന് രക്ഷിതാക്കള്‍ അറിയിച്ചു.

സുപ്രീം കോടതി ഉത്തരവ് പ്രകാരം അടിസ്ഥാന ശമ്പളം 20,000 രൂപയാക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് നേഴ്‌സുമാര്‍. വ്യാഴാഴ്ച്ച ആശുപത്രി മാനേജ്‌മെന്റുകളുടെയും നഴ്‌സിങ് സംഘടനകളുടെയും പ്രതിനിധികളെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

വേതനവര്‍ധനവിനായി സമരം നടത്തുന്ന നഴ്‌സുമാര്‍ക്ക് പിന്തുണയുമായി എല്‍ഡിഎഫ് രംഗത്തെത്തിയിട്ടുണ്ട്. ശമ്പളം വര്‍ധിപ്പിക്കണമെന്ന നഴ്‌സുമാരുടെ ആവശ്യം ന്യായമാണെന്ന് ഇടത് മുന്നണി യോഗം നിലപാടെടുത്തു. സമരം വ്യാഴാഴ്ചയോടെ പരിഹരിക്കനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.