‘കേന്ദ്രം ആര്‍എസ്എസ് നയം നടപ്പാക്കുന്നു; സംസ്ഥാനത്തിന്റെ അധികാരത്തില്‍ കൈകടത്തുന്നു’; മോഡി സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

April 20, 2017, 12:11 pm

‘കേന്ദ്രം ആര്‍എസ്എസ് നയം നടപ്പാക്കുന്നു; സംസ്ഥാനത്തിന്റെ അധികാരത്തില്‍ കൈകടത്തുന്നു’; മോഡി സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍
Kerala

സംസ്ഥാനത്തിന്റെ അധികാരത്തില്‍ കേന്ദ്രം കൈകടത്തുന്നുവെന്ന വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ ഛിദ്രമാകുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കരാറുകള്‍ സംസ്ഥാനവുമായി ആലോചിക്കാതെ ഒപ്പുവെക്കുന്നു. ആര്‍എസ്എസ് നയമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും പിണറായി ആരോപിച്ചു. സാമ്രാജ്യത്വം കോളനികളെ കാണുന്ന രീതിയിലാണ് സംസ്ഥാനങ്ങളെ കേന്ദ്രം കാണുന്നത്. ഫെഡറല്‍ സ്വഭാവം കവര്‍ന്നെടുക്കുന്ന നിയമനിര്‍മ്മാണങ്ങള്‍ കേന്ദ്രം നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് എകെജി പഠനഗവേഷണ കേന്ദ്രം സംഘടിപ്പിച്ച കേന്ദ്രസംസ്ഥാന ബന്ധങ്ങള്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇന്നലെ ഡല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി സൗഹൃദകൂടിക്കാഴ്ച നടത്തിയതിന് ശേഷവും മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഡല്‍ഹിയിലെ ഗവണ്‍മെന്റിനെ ഗവണ്‍മെന്റായി കാണാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം.

സംസ്ഥാനങ്ങളുടെ അധികാരം കവരാനുളള കേന്ദ്രത്തിന്റെ ശ്രമങ്ങളോട് യോജിക്കാനാവില്ല. ഡല്‍ഹിയോടുളള കേന്ദ്രത്തിന്റെ സമീപനം ശരിയല്ലെന്നും ആയിരുന്നു പിണറായിയുടെ വിമര്‍ശനങ്ങള്‍.