‘എംഎല്‍എയും മേയറുമെല്ലാം പോയി കൊച്ചിയില്‍ പൈപ്പിടൂ’; അദാനിക്ക് ഇളവനുവദിക്കരുതെന്ന് ആവശ്യപ്പെട്ട കൊച്ചി മേയറോടും എംഎല്‍എയോടും മുഖ്യമന്ത്രി 

October 12, 2017, 11:26 pm
 ‘എംഎല്‍എയും മേയറുമെല്ലാം പോയി കൊച്ചിയില്‍ പൈപ്പിടൂ’;  അദാനിക്ക് ഇളവനുവദിക്കരുതെന്ന് ആവശ്യപ്പെട്ട കൊച്ചി മേയറോടും എംഎല്‍എയോടും മുഖ്യമന്ത്രി 
Kerala

എംഎല്‍എയും മേയറുമെല്ലാം പോയി കൊച്ചിയില്‍ പൈപ്പി'ടാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. സിറ്റി ഗ്യാസ് പദ്ധതിക്ക് വേണ്ടി റോഡിലൂടെ ചാല് നിര്‍മ്മിക്കുന്നതിന് അദാനിയുടെ കമ്പനിക്ക് ഇളവ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് തന്നെ കാണാനെത്തിയ കൊച്ചി മേയര്‍ സൗമിനി ജെയിന്‍, ഹൈബി ഈഡന്‍ എംഎല്‍എയും അടങ്ങിയ സര്‍വകക്ഷി സംഘത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ഇക്കാര്യത്തെ കുറിച്ച് സംസാരിക്കാന്‍ പോലും അനുവദിക്കാതെ എംഎല്‍എയും മേയറുമെല്ലാം പോയി കൊച്ചിയില്‍ പൈപ്പിടൂ എന്ന് മാത്രം പറഞ്ഞ് മുഖ്യമന്ത്രി സംഘത്തെ തിരിച്ചയച്ചു എന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ചര്‍ച്ചയ്ക്ക് താന്‍ സമയം അനുവദിച്ചിട്ടില്ലല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. നേരത്തെ അനുമതി നല്‍കിയിട്ടുണ്ട് എന്ന് സംഘം ബോധിപ്പിച്ചു. എന്നിട്ട് സൗമിനി ജെയിന്‍ വിഷയത്തെ കുറിച്ച് സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ അതെല്ലാം സര്‍ക്കാര്‍ നോക്കിക്കൊള്ളും എന്ന മറുപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്.

എംഎല്‍എയും ഡെപ്യൂട്ടി മേയറും വിഷയത്തെ കുറിച്ച് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനെ തുടര്‍ന്ന് അഞ്ച് മിനുറ്റിനകം പുറത്തേക്ക് പോരേണ്ടി വരികയായിരുന്നു സംഘം എന്നാണ് ആക്ഷേപം.