‘സ്വരം നന്നാകാന്‍ അല്‍പ്പം എള്ളെണ്ണ, പിന്നെ ആയുര്‍വേദ ചികിത്സ, കൂടെ നല്ല പ്രഭാതഭക്ഷണവും’; കെജ്രിവാളിന് പിണറായിയുടെ ഉപദേശങ്ങള്‍

April 20, 2017, 8:17 am

‘സ്വരം നന്നാകാന്‍ അല്‍പ്പം എള്ളെണ്ണ, പിന്നെ ആയുര്‍വേദ ചികിത്സ, കൂടെ നല്ല പ്രഭാതഭക്ഷണവും’; കെജ്രിവാളിന് പിണറായിയുടെ ഉപദേശങ്ങള്‍
Kerala

ഡല്‍ഹിയിലെ സൗഹൃദ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വക ഉപദേശവും. ഭക്ഷണം, ചികിത്സ തുടങ്ങിയ കാര്യങ്ങളിലാണ് പിണറായി കെജ്രിവാളിനോട് ചില കാര്യങ്ങള്‍ നിര്‍ദേശിച്ചതെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വരം നന്നാക്കാനായി ദിവസവും രാവിലെ അല്‍പ്പം എള്ളെണ്ണ കവിള്‍ക്കൊണ്ട് നോക്കാനായിരുന്നു മുഖ്യമന്ത്രി ആദ്യം കെജ്രിവാളിനോട് പറഞ്ഞത്. അത് പരിശീലിച്ച് നോക്കാമെന്ന് കെജ്രിവാള്‍ മറുപടിയും നല്‍കി.

പിന്നാലെ കേരള മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായ ജോണ്‍ ബ്രിട്ടാസിന്റെ കമന്റും എത്തി, തൊണ്ട ശരിയായി കഴിഞ്ഞാല്‍ ഒന്ന് പാടിനോക്കാവുന്നതാണെന്ന്. പാട്ടിലും തനിക്ക് ഒരു കൈ നോക്കാന്‍ മടിയില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി ചിരിയോടെ പറഞ്ഞു. കണ്ഠശുദ്ധി വരുത്താന്‍ ഗായകന്‍ യേശുദാസ് പിന്തുടരുന്ന ശീലമാണ് എള്ളെണ്ണ കവിള്‍ക്കൊളളുക എന്നുളളത്. ഇതോര്‍മിപ്പിച്ചായിരുന്നു ബ്രിട്ടാസിന്റെ പാട്ട് പരാമര്‍ശം.

കേരളഹൗസില്‍ പ്രാതലിനെത്തിയപ്പോഴും പിണറായി ഭക്ഷണങ്ങളെക്കുറിച്ച് കെജ്രിവാളിന് വിശദമാക്കി കൊടുത്തു. തീന്‍മേശയിലെ എല്ലാ വിഭവങ്ങളും കഴിക്കാനും കേരളത്തിലെ പ്രാതലിന്റെ സവിശേഷതകളും കെജ്രിവാളിനോട് വിവരിച്ചു. അപ്പം, പച്ചക്കറി, സ്റ്റൂ, ഇടിയപ്പം, മസാലദോശ പിന്നെ അല്‍പ്പം പുട്ട് ഇത്രയുമായിരുന്നു കേരളഹൗസിലെ കെജ്രിവാളിന്റെ പ്രഭാതഭക്ഷണം.

തുടര്‍ന്നുളള ചര്‍ച്ചയില്‍ പിണറായി ഒരു ഉപദേശം കൂടി നല്‍കി, പ്രകൃതി ചികിത്സയൊക്കെ നല്ല കാര്യം, അല്‍പ്പം ആയുര്‍വേദവും നോക്കാവുന്നതാണ്, കേരളത്തില്‍ വന്നാല്‍ മതി, വേണ്ടത് ചെയ്യാമെന്നും മുഖ്യമന്ത്രി പിണറായി കെജ്രിവാളിനോട് പറഞ്ഞു. അടുത്ത ഡല്‍ഹി യാത്രയില്‍ കെജ്രിവാളിന്റെ വീട്ടിലായിരിക്കും മുഖ്യമന്ത്രി പിണറായിയുടെ ഭക്ഷണമെന്ന കാര്യത്തിലും ധാരണയായി. സന്ദര്‍ശനം അവസാനിച്ച് പിരിയാന്‍ നേരം പിണറായിയോട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യമെത്തി,ഇത് തുടരുമോ എന്ന്, തീര്‍ച്ചയായും പ്രാതല്‍ എന്നും കഴിക്കണമല്ലോ എന്നായിരുന്നു പതിവുചിരിയോടെ പിണറായിയുടെ മറുപടി.