മെട്രോ ഉദ്ഘാടനം 30ന് ഇല്ല; തീയതി നിശ്ചയിച്ചിട്ടില്ലെന്ന് കടകംപള്ളിയെ തിരുത്തി മുഖ്യമന്ത്രി; പ്രധാനമന്ത്രിക്ക് സൗകര്യമുള്ള തീയതിക്കായി കാക്കുന്നുവെന്ന് ഒടുവില്‍ മന്ത്രിയും 

May 19, 2017, 5:37 pm
മെട്രോ ഉദ്ഘാടനം 30ന് ഇല്ല; തീയതി നിശ്ചയിച്ചിട്ടില്ലെന്ന് കടകംപള്ളിയെ തിരുത്തി മുഖ്യമന്ത്രി; പ്രധാനമന്ത്രിക്ക് സൗകര്യമുള്ള തീയതിക്കായി കാക്കുന്നുവെന്ന് ഒടുവില്‍ മന്ത്രിയും 
Kerala

മെട്രോ ഉദ്ഘാടനം മേയ് 30ന് നടത്തുമെന്നും പ്രധാനമന്ത്രിയുടെ സൗകര്യത്തിനായി അനന്തമായി കാത്തിരിക്കില്ലെന്നുമുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന തിരുത്തി മുഖ്യമന്ത്രി. മെട്രോ ഉദ്ഘാടനം 30ന് ഇല്ലെന്നും തീയതി നിശ്ചയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മെട്രോ ഉദ്ഘാടനത്തിന് ഇന്ത്യന്‍ പ്രധാനമന്ത്രിയെ കൊണ്ടുവരികയെന്നതാണ് സംസ്ഥാനം ആഗ്രഹിക്കുന്നത് അദ്ദേഹത്തെ ക്ഷണിച്ച് ഏപ്രില്‍ 11ന് കത്തയച്ചിരുന്നുവെന്നും ഇതുവരെ മറുപടി കിട്ടിയിട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

മുഖ്യമന്ത്രി തന്നെ മെട്രോ ഉദ്ഘാടനത്തെ കുറിച്ച് പ്രതികരിച്ചതോടെ പ്രധാനമന്ത്രിക്ക് സൗകര്യമുള്ള തീയതിക്കായി കാക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും തിരുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഒഴിവാക്കി ഉദ്ഘാടനമെന്നല്ല താന്‍ പറഞ്ഞതെന്നും പ്രധാനമന്ത്രിക്ക് എത്താന്‍ കഴിയില്ലെന്ന് അറിയിച്ചാല്‍ എന്ത് ചെയ്യുമെന്നാണ് താന്‍ വിവരിച്ചതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്. അദ്ദേഹത്തിന് സൗകര്യമുള്ള തീയതിക്കായി കാക്കുകയാണെന്നും ഏപ്രില്‍ 11ന് തന്നെ പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തയച്ചതായും കടകംപള്ളി വിശദീകരിച്ചു.

മെട്രോ ഉദ്ഘാടന തീയതി പ്രഖ്യാപിച്ചുള്ള കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന വിവാദമായതോടെ മുഖ്യമന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്. പ്രധാനമന്ത്രിയുടെ സമയം ചോദിക്കാതെയാണ് ഉദ്ഘാടനം തീരുമാനിച്ചതെന്നും ഇത് ശരിയായില്ലെന്നും ബിജെപി നേതാക്കള്‍ പ്രതികരിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ മെട്രൊയുടെ ഉദ്ഘാടന കാര്യത്തില്‍ അനാവശ്യ വിവാദമുണ്ടാക്കുകയാണെന്നും സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നും ബിജെപി വ്യക്തമാക്കിയിരുന്നു.

കൊച്ചി മെട്രൊയുടെ ഉദ്ഘാടനം തീരുമാനിച്ച മേയ് 30ന് പ്രധാനമന്ത്രി യൂറോപ്പ് സന്ദര്‍ശനത്തിലായിരിക്കും. ജൂണ്‍ നാലിനായിരിക്കും പ്രധാനമന്ത്രി മടങ്ങിയെത്തുന്നത്. ജൂണ്‍ നാലുമുതല്‍ ആറുവരെ പ്രധാനമന്ത്രിക്ക് സൗകര്യമുണ്ടെന്ന് അറിയിച്ചിരുന്നു. സ്പെയിന്‍, റഷ്യ, ജര്‍മ്മനി എന്നി രാജ്യങ്ങളുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒന്നരമാസം മുന്‍പ് നിശ്ചയിച്ച വിദേശയാത്രയാണിതെന്നും പിഎം ഓഫിസ് അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പിടിവാശിയാണിതെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം പ്രതികരിച്ചത്. വികസന കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രവും ഏറ്റുമുട്ടുന്നത് ശരിയല്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും വ്യക്തമാക്കി.

പ്രതിഷേധം ഉയരുന്നതിന് ഇടയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇത് തെറ്റിദ്ധാരണയുടെ പുറത്തുണ്ടായതാണെന്ന് വിശദീകരിച്ച് രംഗത്തെത്തിയത്.