ആര്‍എസ്എസിന്റെ ജീവിതശൈലി പെരുമാറ്റച്ചട്ടത്തെ വിമര്‍ശിച്ച് പിണറായി ; ’മനുസ്മൃതി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം, പ്രധാനമന്ത്രി ഇടപെടണം’

July 17, 2017, 3:17 pm
ആര്‍എസ്എസിന്റെ ജീവിതശൈലി പെരുമാറ്റച്ചട്ടത്തെ വിമര്‍ശിച്ച് പിണറായി ; ’മനുസ്മൃതി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം, പ്രധാനമന്ത്രി ഇടപെടണം’
Kerala
Kerala
ആര്‍എസ്എസിന്റെ ജീവിതശൈലി പെരുമാറ്റച്ചട്ടത്തെ വിമര്‍ശിച്ച് പിണറായി ; ’മനുസ്മൃതി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം, പ്രധാനമന്ത്രി ഇടപെടണം’

ആര്‍എസ്എസിന്റെ ജീവിതശൈലി പെരുമാറ്റച്ചട്ടത്തെ വിമര്‍ശിച്ച് പിണറായി ; ’മനുസ്മൃതി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം, പ്രധാനമന്ത്രി ഇടപെടണം’

ആര്‍എസ്എസ് പുറത്തിറക്കിയ ജീവിതശൈലി പെരുമാറ്റച്ചട്ടത്തിനെതിരെ മുഖ്യമന്ത്ര പിണറായി വിജയന്‍. എന്ത് ധരിക്കണം, എന്ത് ഭക്ഷിക്കണം എന്ന് തീരുമാനിക്കേണ്ടത് ഓരോ വ്യക്തിയും ആണെന്ന് പിണറായി വിജയന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. പൗരന്റെ മൗലിക അവകാശത്തില്‍ കൈകടത്താനും ആർഎസ്എസിന്റെ തീവ്രവർഗീയ അജണ്ടയ്ക്ക് അനുസരിച്ച് സമൂഹത്തെ മാറ്റിയെടുക്കാനുമുളള ശ്രമം ഗുരുതരമായ പൗരാവകാശ ലംഘനമാണെന്ന് അദ്ദേഹം ആരോപിച്ചു.ഹിന്ദുത്വ പദ്ധതി നടപ്പാക്കാനുളള ശ്രമം ചെറുത്തില്ലെങ്കിൽ ഇന്ത്യയുടെ ജനാധിപത്യവും മതനിരപേക്ഷതയും അപകടത്തിലാകും.

പശു സംരക്ഷണത്തിന്റെ പേരിൽ നിയമം കയ്യിലെടുക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ വിഷയത്തിലും ഇടപെടാൻ സന്നദ്ധതകാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പിണറായി വിജയന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

എന്ത് ധരിക്കണം, എന്ത് ഭക്ഷിക്കണം എന്ന് തീരുമാനിക്കേണ്ടത് ഓരോ വ്യക്തിയും ആണ്. അത് പൗരന്റെ മൗലിക അവകാശമാണ്. അതിൽ കൈകടത്താനും ആർഎസ്എസിന്റെ തീവ്രവർഗീയ അജണ്ടയ്ക്ക് അനുസരിച്ച് സമൂഹത്തെ മാറ്റിയെടുക്കാനുമുളള ശ്രമം ഗുരുതരമായ പൗരാവകാശ ലംഘനമാണ്. ജന്മദിനാഘോഷത്തിന് മെഴുകുതിരി കത്തിക്കരുത്, മാംസാഹാരം ഉപേക്ഷിക്കണം, വിശേഷാവസരങ്ങളിൽ സ്ത്രീകൾ സാരിയും പുരുഷന്മാർ കുർത്തയും പൈജാമയും ധരിക്കണം, ടിവി കാണരുത്, പ്രഭാതത്തിൽ ഗുഡ് മോർണിംഗ് പറയരുത് മുതലായ നിർദേശങ്ങളുമായി ആർ എസ് എസ് പ്രവർത്തകർ വീടുകയറുന്നു എന്ന വാർത്ത ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജനങ്ങളിൽ മൂല്യബോധമുണ്ടാക്കാനാണ് ഈ പെരുമാറ്റച്ചട്ടവുമായി വീടുകളിലേക്ക് ഇറങ്ങുന്നതെന്നാണ് ആര്‍എസ്എസിന്‍റെ അവകാശവാദം. വാസ്തവത്തിൽ മനുസ്മൃതിയിലെ "മൂല്യങ്ങൾ" കുടുംബങ്ങളിൽ അടിച്ചേല്പിക്കാനാണ് ശ്രമിക്കുന്നത്. ഹിന്ദു ജീവിത ശൈലി അടിച്ചേൽപ്പിക്കാനുളള "കുടുംബ പ്രബോധനം ". കേന്ദ്രഭരണത്തിന്‍റെ സഹായത്തോടെയാണ് നടപ്പാക്കാൻ ശ്രമിക്കുന്നത്. ഹിന്ദുത്വ പദ്ധതി നടപ്പാക്കാനുളള ശ്രമം ചെറുത്തില്ലെങ്കിൽ ഇന്ത്യയുടെ ജനാധിപത്യവും മതനിരപേക്ഷതയും അപകടത്തിലാകും.

പശു സംരക്ഷണത്തിന്റെ പേരിൽ നിയമം കയ്യിലെടുക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി ഈ വിഷയത്തിലും ഇടപെടാൻ സന്നദ്ധതകാണിക്കണം. വ്യക്തികളുടെ സ്വകാര്യ ജീവിതത്തിൽ കടന്നു കയറുകയും ഏതു ജീവിത രീതി വേണം എന്ന് നിഷ്കർഷിക്കുകയും ചെയ്യുന്നതിൽ നിന്ന് പിന്മാറാൻ ആർ എസ് എസിനോട് അദ്ദേഹം ആവശ്യപ്പെടണം.

മുതിര്‍ന്ന സ്വയംസേവകന്മാരും വനിതാപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള പ്രതിനിധിസംഘം വീടുകള്‍തോറും കയറിയിറങ്ങി സസ്യാഹാരത്തിന്റെ ഗുണഫലങ്ങളും ഭാരതീയ വസ്ത്രധാരണരീതിയുടെ മേന്മയും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നതായി മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. 2019 പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ‘കുടുംബപ്രബോധനം’ എന്ന് പേരിട്ട ഗൃഹസമ്പര്‍ക്കപരിപാടിക്ക് ആര്‍എസ്എസ് തുടക്കം കുറിച്ചത്.

പാശ്ചാത്യജീവിതശൈലിയുടെ അനുകരണമായ മെഴുകുതിരി ഊതിക്കെടുത്തിയുള്ള ജന്മദിനം ആഘോഷിക്കല്‍ ഒഴിവാക്കണം, മാംസാഹാരം കഴിവതും ഒഴിവാക്കി സസ്യാഹാരപ്രിയരാകണം, സ്ത്രീകള്‍ പുറത്തുപോകുമ്പോള്‍ സാരിയും പുരുഷന്മാര്‍ കുര്‍ത്തയും പൈജാമയും ധരിക്കണം. കുടുംബാംഗങ്ങള്‍ ഒന്നിച്ചിരിക്കുന്ന അവസരങ്ങളില്‍ രാഷ്ട്രീയവും ക്രിക്കറ്റുംപോലെയുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യരുത്. ടിവി ചാനലുകളിലും സാമൂഹ്യമാധ്യമങ്ങളിലും വരുന്ന കാര്യങ്ങള്‍ അതുപോലെ വിശ്വസിക്കുകയോ കണക്കിലെടുക്കുകയോ ചെയ്യരുത് തുടങ്ങിയ ഉപദേശങ്ങളും സംഘം നല്‍കുന്നുണ്ട്.

പൗരന്മാരില്‍ സംസ്കാരവും മൂല്യബോധവും ഉറപ്പിക്കാനുള്ള ആശയപ്രചാരണമാണ് ലക്ഷ്യമിടുന്നതെന്ന് ആര്‍എസ്എസ് വൃത്തങ്ങള്‍ അവകാശപ്പെട്ടു. ഗൃഹസമ്പര്‍ക്ക പരിപാടിയില്‍ മുസ്ളിങ്ങളുടെയും ക്രിസ്ത്യാനികളുടെയും കുടുംബങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സാമുദായികമൈത്രി ഉറപ്പാക്കുകയെന്ന ലക്ഷ്യം കൂടി പരിപാടിക്ക് പിന്നിലുണ്ടെന്നുമാണ് അവകാശവാദം.