‘ആന്റി റോമിയോ മാറി ഇനി പ്രോ ജൂലിയറ്റ്’; സദാചാര ഗുണ്ടായിസമില്ലാതെ പൂവാലന്മാരെ നന്നാക്കാന്‍ യുപി സര്‍ക്കാരിന്റെ ‘നാരി സുരക്ഷാ ബല്‍’

May 19, 2017, 5:50 pm
‘ആന്റി റോമിയോ മാറി ഇനി പ്രോ  ജൂലിയറ്റ്’; സദാചാര ഗുണ്ടായിസമില്ലാതെ പൂവാലന്മാരെ നന്നാക്കാന്‍ യുപി സര്‍ക്കാരിന്റെ ‘നാരി സുരക്ഷാ ബല്‍’
Kerala

പെണ്‍കുട്ടികളെ ശല്യം ചെയ്യുന്ന പൂവാലന്മാരെ നല്ല വഴിക്ക് നടത്തുന്നതിനായി യോദി ആദിത്യനാഥ് സര്‍ക്കാര്‍ രൂപം നല്‍കിയ ആന്റി റോമിയോ സ്ക്വാഡിന്റെ രൂപം മാറുന്നു. പുവാലന്മാരെ തുരത്താന്‍ എന്ന പേരില്‍ പലയിടത്തും പൊലീസ് യുവാക്കളെ അപമാനിക്കുന്നെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സ്ക്വാഡിനെ പുതുക്കാനുള്ള ശ്രമങ്ങളിലായിരുന്നു സര്‍ക്കാര്‍. ആന്റി റോമിയോ സ്ക്വാഡ് എന്ന പേര് മാറി ‘നാരി സുരക്ഷ ബല്‍’( സ്ത്രീ സുരക്ഷാ സേന) എന്നാവും ഇനി അറിയപ്പെടുക.

പതിനൊന്നോളം ജില്ലകളിലായി പാര്‍ക്ക്, മാളുകള്‍, കോളേജുകള്‍ എന്നിങ്ങനെ ആന്റി റോമിയോ സ്ക്വാഡ് റെയിഡ് ചെയ്തിരുന്നു. യുവാക്കളെ അപമാനിക്കുന്ന തരത്തിലോ നിയമവിരുദ്ധമായോ എന്തെങ്കിലും ആന്റി റോമിയോ സ്ക്വാഡിന്റെ ഭാഗത്ത് നിന്നുണ്ടാവാന്‍ പാടില്ലെന്ന് അലഹബാദ് കോടതിയുടെ ലകനൗ കോടതി ഉത്തരവിട്ടിരുന്നു. യുവാക്കളുടെ സ്വാതന്ത്രത്തിലുള്ള സര്‍ക്കാരിന്റെ കൈക്കടത്തലാണെന്ന് പ്രതിപക്ഷ പാര്‍ട്ടികളും ആരോപിച്ചിരുന്നു.

സര്‍ക്കാരിന്റെ പ്രാഥമിക ശ്രദ്ധ സ്ത്രീകളുടെ സുരക്ഷയാണെന്ന് ബിജെപി നേതാവായ രാജേന്ദ്ര പ്രതാപ് സിങ് മാധ്യമങ്ങളോട് പറഞ്ഞു. അതിന് വേണ്ടിയുള്ള ശ്രമമായാണ് നാരി സുരക്ഷ ബല്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ പേരില്‍ മാറ്റം വരുത്തുന്നതിനുള്ള കാരണം ഒന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ആന്റി റോമിയോ സ്ക്വാഡിന്റെ നേതൃത്വത്തില്‍ സദാചാര ഗുണ്ടായിസം നടത്തി യുവാക്കളെ അപമാനിച്ച നിരവധി സംഭവങ്ങള്‍ ദേശീയ അന്തര്‍ ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. അത് കൊണ്ട് തന്നെ പേര് മാറ്റത്തിലൊതുങ്ങുന്നില്ല പരിഷ്കരണം. സ്ക്വാഡിലെ എല്ലാ അംഗങ്ങള്‍ക്കും പരിശീലന പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. സ്ക്വാഡ് ഒരു കാരണവശാലും സദാരചാര പൊലീസ് ചമയാന്‍ പാടില്ലെന്ന് അംഗങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായി യുപി ഐജി നവ്നീത് സേക്കെറാ മാധ്യമങ്ങളോട് പറഞ്ഞു. സദാചാര പൊലീസിങ് നടത്താനല്ല, സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് നാരി സുരക്ഷ ബല്‍ എന്ന ബോധ്യപ്പെടുത്താനാണ് പരിശീലനമെന്നും അദ്ദേഹം പറഞ്ഞു.