കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് രാഹുല്‍ ഗാന്ധിയെക്കാണും; സോളാറിലെ തുടര്‍ നടപടി ചര്‍ച്ചയാകും 

October 13, 2017, 10:26 am
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് രാഹുല്‍ ഗാന്ധിയെക്കാണും; സോളാറിലെ തുടര്‍ നടപടി ചര്‍ച്ചയാകും 
Kerala

രാഹുല്‍ ഗാന്ധിയുമായി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് മുന്നരയ്ക്കാണ് കൂടിക്കാഴ്ച, പ്രതിപക്ഷ നേതാവ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, എം.എം ഹസ്സന്‍, വി ഡി സതീശന്‍ എന്നിവരെയാണ് ഡല്‍ഹിക്ക് വിളിപ്പിച്ചത്.

കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്്‌നിക്, എ കെ എന്നിവരും യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാനത്തെ പിസിസി അംഗങ്ങളുടെ പട്ടികയെച്ചൊല്ലിയുള്ള തര്‍ക്കവും പോരായ്മകളും പരിഹരിക്കാനായി നേരത്തെ നിശ്ചയിച്ച യോഗമാണെങ്കിലും ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ പ്രധാന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ വിജിലന്‍സ്, ക്രിമിനല്‍ കേസുകള്‍ വന്നതില്‍ ഹൈക്കമാന്‍ഡിനുള്ള അതൃപ്തി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ നേതാക്കളുമായി നേരിട്ടു ചര്‍ച്ച ചെയ്യും.

ദേശീയതലത്തില്‍ അഴിമതിക്കെതിരെ രാഹുല്‍ നടത്തിവരുന്ന മുന്നേറ്റങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് കേരളത്തിലെ നേതാക്കള്‍ക്കെതിരായ കേസ്. ഇത് ബിജെപി ആയുധമാക്കിയെടുക്കാന്‍ സാധ്യതയുണ്ട്. കേസ് സംബന്ധിച്ച തുടര്‍നടപടികളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.