സോളാര്‍ റിപ്പോര്‍ട്ട്: പുറത്തുവിട്ടിരിക്കുന്നത് സര്‍ക്കാരിന് താല്‍പര്യമുള്ള ഭാഗങ്ങളെന്ന് രമേശ് ചെന്നിത്തല; ഒറ്റക്കെട്ടായി നേരിടും 

October 12, 2017, 3:48 pm
സോളാര്‍ റിപ്പോര്‍ട്ട്:  പുറത്തുവിട്ടിരിക്കുന്നത് സര്‍ക്കാരിന് താല്‍പര്യമുള്ള ഭാഗങ്ങളെന്ന് രമേശ് ചെന്നിത്തല; ഒറ്റക്കെട്ടായി നേരിടും 
Kerala

തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് താല്‍പര്യമുള്ള ഭാഗങ്ങള്‍ മാത്രമാണ് പുറത്തുവിട്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാടിനെ ഒറ്റക്കെട്ടായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. റിപ്പോര്‍ട്ട് ലഭ്യമാക്കേണ്ട ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ നടപടിയെ നിയമപരമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ന്നു.

ഇന്നലെയാണ് സോളാര്‍ ജുഡീഷ്യല്‍ റിപ്പോര്‍ട്ടറിലെ പ്രധാന ഭാഗങ്ങള്‍ പുറത്തുവന്നത്. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ പതിനാറ് പേരാണ് നിയമനടപടി നേരിടുന്നത്. പന്ത്രണ്ട് പേര്‍ കോണ്‍ഗ്രസ് നേതാക്കളും നാല് പേര്‍ പൊലീസ് ഉദ്യോഗസ്ഥരുമാണ്. ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണവും തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തുള്ള അന്വേഷണവുമാണ്. വേങ്ങര ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് റിപ്പോര്‍ട്ട് പുറത്തുവന്നതെന്നതും ശ്രദ്ധേയമാണ്.

അതേസമയം, റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് വിളിപ്പിച്ചു. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എം എം ഹസന്‍, വി എം സുധീരന്‍, വി ഡി സതീശന്‍ എന്നിവരുമായി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കൂടിക്കാഴ്ച നടത്തും.