ദിലീപിനെ കുറ്റവാളിയാക്കാന്‍ എന്താണിത്ര തിടുക്കമെന്ന് റസൂല്‍ പൂക്കുട്ടി; ‘മാധ്യമവിചാരണ റേറ്റിംഗ് കൂട്ടാനുള്ള സര്‍ക്കസ്’ 

August 12, 2017, 5:33 pm
ദിലീപിനെ കുറ്റവാളിയാക്കാന്‍ എന്താണിത്ര തിടുക്കമെന്ന് റസൂല്‍ പൂക്കുട്ടി; ‘മാധ്യമവിചാരണ റേറ്റിംഗ് കൂട്ടാനുള്ള സര്‍ക്കസ്’ 
Kerala

നടി അക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള നടന്‍ ദിലീപിന് പിന്തുണയുമായി ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. ദിലീപ് അറസ്റ്റിലായ ഉടന്‍ കൈയൊഴിഞ്ഞ മലയാളസിനിമാ സമൂഹം തന്നെ അത്ഭുതപ്പെടുത്തിയെന്നും ദിലീപിനെതിരായ മാധ്യമവാര്‍ത്തകള്‍ റേറ്റിംഗ് കൂട്ടാനുള്ള തന്ത്രമാണെന്നും റസൂല്‍ അഭിപ്രായപ്പെടുന്നു. തന്റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ വഴിയാണ് അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം.

റസൂല്‍ പൂക്കുട്ടി പറയുന്നു..

ദിലീപ് അറസ്റ്റിലായ ഉടന്‍ അദ്ദേഹത്തെ ഉപേക്ഷിച്ച മലയാള ചലച്ചിത്രലോകത്തിന്റെ സമീപനം എന്നെ അത്ഭുതപ്പെടുത്തി. 'അമ്മ' അദ്ദേഹത്തെ പ്രാഥമികാംഗത്വത്തില്‍ നിന്ന് ഒഴിവാക്കി! കുറ്റാരോപിതര്‍ അത് തെളിയിക്കപ്പെടുന്നത് വരെ നിരപരാധികളാണ്, നമ്മുടെ നിയമവ്യവസ്ഥയനുസരിച്ച്. അദ്ദേഹത്തെ കുറ്റവാളിയാക്കാന്‍ ഇത്ര തിടുക്കമെന്താണ്? ഇതിലൊരു ആള്‍ക്കൂട്ട മനോഭാവമുണ്ട്. മാധ്യമവിചാരണയെക്കുറിച്ച് പറയാതിരിക്കുകയാണ് നല്ലത്. അവരുടെ റേറ്റിംഗ് വര്‍ധിപ്പിക്കാനുള്ള ഒരു സര്‍ക്കസ് ആയിരുന്നു അത്. തെളിവെടുപ്പിന്റെ സമയത്ത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശനം നടത്തേണ്ട കാര്യമുണ്ടായിരുന്നില്ല അന്വേഷണസംഘത്തിന്. നിയമസംവിധാനം ഈ കേസിനെ വിവേകബുദ്ധിയോടെ നോക്കിക്കാണുമെന്നാണ് ഞാന്‍ കരുതുന്നത്. ഇത്രയും പറഞ്ഞ് ആ പെണ്‍കുട്ടിക്കുണ്ടായ ദുരനുഭവത്തെ ന്യായീകരിക്കുകയല്ല ഞാന്‍. അത് നന്നായി അന്വേഷിക്കുകയും പ്രതികളെ ശിക്ഷിക്കുകയും വേണം. കേരളം ലൈംഗികമായി അടിച്ചമര്‍ത്തപ്പെട്ടവരുടെ സമൂഹമാണ്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ക്ഷമിക്കാവുന്നതല്ല. പക്ഷേ ദിലീപിനോടുള്ള ഓരോരുത്തരുടെ ഇപ്പോഴത്തെ പെരുമാറ്റത്തില്‍ മലയാളിയുടെ കാപട്യം വ്യക്തമാണ്. പാവം ദിലീപ്, അദ്ദേഹം കുറ്റവാളിയല്ലെങ്കില്‍..

നേരത്തേ ചലച്ചിത്രമേഖലയില്‍ നിന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍, വൈശാഖ്, നിര്‍മ്മാതാവ് സുരേഷ്‌കുമാര്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ ദിലീപിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.