കാസര്‍കോട് കേന്ദ്ര സര്‍വകലശാലയില്‍ ആര്‍എസ്എസിന്റെ രക്ഷാബന്ധന്‍; വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം; ഒടുവില്‍ വൈസ് ചാന്‍സലര്‍ പിന്മാറി

August 13, 2017, 10:03 am
കാസര്‍കോട് കേന്ദ്ര സര്‍വകലശാലയില്‍ ആര്‍എസ്എസിന്റെ രക്ഷാബന്ധന്‍; വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം; ഒടുവില്‍ വൈസ് ചാന്‍സലര്‍ പിന്മാറി
Kerala

കാസര്‍കോഡ് കേന്ദ്ര സര്‍വകലാശാലയില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച രക്ഷാ ബന്ധന്‍ ചടങ്ങ് ക്യാംപസിന്റെ ഔദ്യോഗിക ചടങ്ങായി മാറിയെന്ന് ആക്ഷേപം. ആഗസ്റ്റ് 10നാണ് കേന്ദ്ര സര്‍വകലാശാലയുമായി യാതൊരു ബന്ധവുമില്ലാത്ത വിവേകാനന്ദ സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിച്ച രക്ഷാബന്ധന്‍ ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങ് ഉദ്ഘാടനം ചെയ്യാമെന്ന് വൈസ് ചാന്‍സലര്‍ ഡോ.ജി ഗോപകുമാര്‍ സമ്മതിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി എത്തിയതോടെ വൈസ്ചാന്‍സലര്‍ ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.

കേന്ദ്ര സര്‍വകലാശാല അധ്യാപക നേതാവ് ഡോ.നന്ദിത നാരായണ്‍ സര്‍വകലാശാലയില്‍ പ്രഭാഷണത്തിന് എത്തിയപ്പോള്‍ ഇടത് അനൂകൂലിയെന്ന് ആരോപിച്ച് പ്രവേശം നിഷേധിച്ചിരുന്നു. കേന്ദ്ര സര്‍വകലാശാലയിലെ കാവിവത്കരണത്തിനും അധ്യാപക അവകാശങ്ങളുടെ നിഷേധത്തിനും എതിരെയുള്ള പ്രതിഷേധ സെമിനാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ ഇവരെ ക്യാംപസിനകത്ത് പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ല.

ക്യാംപസ് സര്‍വകലായിലെ സെമിനാര്‍ ഹാളിലാണ് രക്ഷാബന്ധന്‍ ചടങ്ങ് സംഘടിപ്പിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയത്. കര്‍ണാടക മുന്‍ എംഎല്‍സിയും ആര്‍എസ്എസ് നേതാവുമായ പ്രഫ.കെ ബാലകൃഷ്ണ ഭട്ടാണ് ചടങ്ങില്‍ പ്രസംഗിക്കാനെത്തിയത്. വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായെത്തിയതോടെ വിസിക്ക് പകരം സ്റ്റുഡന്റ് വെല്‍ഫയര്‍ ഡീന്‍ ഡോ. അമൃത് ജി കുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ.എ രാധാകൃഷ്ണന്‍ നായരുടെ അധ്യക്ഷതിലായിരുന്നു ചടങ്ങ്. ഭാരതീയ വിചാര കേന്ദ്രം മുന്‍ വൈസ് പ്രസിഡന്റും സ്കൂള്‍ ഓഫ് കള്‍ചറല്‍ ഡീനുമായ ഡോ.കെ ജയപ്രസാദാണ് പരിപാടിക്കായി സഹായവും ചെയ്തത്.