മദ്യ വില്‍പ്പന ശാലകള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയ സിപിഐഎം ഭരണസമിതികള്‍ ഉടനടി മെമ്മോ പിന്‍വലിക്കണമെന്ന് സിപിഐഎം ആലപ്പുഴ ജില്ലാ കമ്മറ്റി; ‘പഞ്ചായത്ത് പ്രസിഡണ്ടായി തുടരണമെങ്കില്‍ അത് ചെയ്യേണ്ടി വരും’ 

April 19, 2017, 7:00 pm
 മദ്യ വില്‍പ്പന ശാലകള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയ സിപിഐഎം ഭരണസമിതികള്‍ ഉടനടി മെമ്മോ പിന്‍വലിക്കണമെന്ന് സിപിഐഎം ആലപ്പുഴ ജില്ലാ കമ്മറ്റി; ‘പഞ്ചായത്ത് പ്രസിഡണ്ടായി തുടരണമെങ്കില്‍ അത് ചെയ്യേണ്ടി വരും’ 
Kerala

സുപ്രീം കോടതി വിധിയെ തുടര്‍ന്ന് മാറ്റി സ്ഥാപിക്കുന്ന വില്‍പന ശാലകള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയ ഭരണസമിതികള്‍ ഉടനടി മെമ്മോ പിന്‍വലിക്കണമെന്ന് സിപിഐഎം ആലപ്പുഴ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. യുഡിഎഫ് ഭരിക്കുന്ന ആലപ്പുഴ നഗരസമിതിയും സിപിഐഎം ഭരിക്കുന്ന മൂന്ന് ഭരണ സമിതികളും സ്‌റ്റോപ്പ് മെമ്മോ നല്‍കിയത് പിന്‍വലിക്കണമെന്ന് ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ ആവശ്യപ്പെട്ടു.

സിപിഐഎം പഞ്ചായത്ത് പ്രസിഡണ്ടായിരിക്കണമെങ്കില്‍ സ്റ്റോപ്പ് മെമ്മോ പിന്‍വലിക്കേണ്ടി വരും. പഞ്ചായത്തുകള്‍ക്ക് സര്‍ക്കാര്‍ വികസന ഫണ്ട് നല്‍കുന്നത് മദ്യ വില്‍പനയിലൂടെ ലഭിക്കുന്ന പണം കൂടി ചേര്‍ത്താണ്. അത് വാങ്ങിയ ശേഷം വില്‍പനശാലകള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കുന്നത് ശരിയായ നടപടിയല്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.

സാമൂഹിക പ്രശ്‌നങ്ങള്‍ക്കിടയാക്കുന്ന തീരുമാനമാണ് ഒരാലോചനയുമില്ലാതെ ഭരണസമിതികള്‍ കൈക്കൊണ്ടതെന്നും സജി ചെറിയാന്‍ പറഞ്ഞു.