സൗദിയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ അനുമതി; പുതിയ നിര്‍ദേശം പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി 

July 9, 2017, 5:23 pm
 സൗദിയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ അനുമതി; പുതിയ നിര്‍ദേശം പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി 
Kerala

സൗദിയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കേന്ദ്രഅനുമതി ലഭിച്ചു. വയനാട് സ്വദേശി പ്രകാശ് ദാമോദരന്റെ മൃതദേഹം നാളെ എത്തിക്കും. കരിപ്പൂര്‍ വിമാനത്താവള അധികൃതര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം ലഭിച്ചു. കേന്ദ്ര ആരോഗ്യ ഡപ്യൂട്ടി ഡയറക്ടര്‍ ഡോ സുര്‍ജിത് ആണ് നിര്‍ദേശം നല്‍കിയത്.

നാളെ രാവിലെ ഒന്‍പതരയോടെ മൃതദേഹം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തും. നേരത്തെ കേന്ദ്ര നിബന്ധനകള്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്ന മൃതദേഹം നാട്ടിലെത്തിക്കാന്‍ തടസമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ ഇടപെട്ടിരുന്നു.

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിലെ ആശയകുഴപ്പം. കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ നാളെ യോഗം വിളിച്ചിട്ടുണ്ട്. അതുവരെ മൃതദേഹം കൊണ്ടുവരുന്നതില്‍ നിലവിലുളള രീതി തുടരും.

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ 48 മണിക്കൂര്‍ മുന്‍പ് നാട്ടിലെ വിമാനത്താവളത്തില്‍ രേഖകള്‍ എത്തിക്കണമെന്ന വ്യവസ്ഥ അപ്രായോഗികമാണെന്നും ഇത് പിന്‍വലിക്കണമെന്നും മുഖ്യമന്ത്രി കേന്ദ്ര വ്യോമയാനമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. പ്രവാസികള്‍ക്ക് ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാവാതിരിക്കാനുളള നടപടികള്‍ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എല്ലാ രേഖകളും കൊടുത്ത് 48 മണിക്കൂര്‍ കഴിഞ്ഞാലെ മൃതദേഹം കൊണ്ടുവരാന്‍ കഴിയൂ എന്നാണ് പുതിയ നിര്‍ദേശം.