മറ്റക്കര ടോംസ് എന്‍ജിനീയറിങ് കോളെജ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു; പ്രതിഷേധം ധര്‍ണ പിരിഞ്ഞതിന് പിന്നാലെ 

January 11, 2017, 2:00 pm
മറ്റക്കര ടോംസ് എന്‍ജിനീയറിങ് കോളെജ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു; പ്രതിഷേധം ധര്‍ണ പിരിഞ്ഞതിന് പിന്നാലെ 
Kerala

വിദ്യാര്‍ഥികളോടുളള മാനെജ്‌മെന്റിന്റെ ക്രൂരതകള്‍ തുടരുന്ന കോട്ടയത്തെ മറ്റക്കര ടോംസ് എന്‍ജിനീയറിങ് കോളെജ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തല്ലിതകര്‍ത്തു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് എസ്എഫ്‌ഐ കോട്ടയം ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടോംസ് എന്‍ജിനീയറിങ് കോളെജിലേക്ക് മാര്‍ച്ച് നടത്തുന്നതും കോളെജിന്റെ ജനല്‍ ചില്ലുകള്‍ ഉള്‍പ്പെടെ തല്ലിതകര്‍ക്കുന്നതും. പ്രവര്‍ത്തകരുടെ ആദ്യത്തെ പ്രതിഷേധങ്ങള്‍ക്ക് ശേഷം ഉദ്ഘാടനവും നേതാക്കളുടെ പ്രസംഗവും അവസാനിച്ചതിനുശേഷമായിരുന്നു മറ്റക്കര കോളെജ് വിദ്യാര്‍ഥികള്‍ തല്ലിപ്പൊളിച്ചത്. പ്രതിഷേധ പ്രകടനം അവസാനിച്ചതിനുശേഷം പിരിഞ്ഞു പോയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തിരിച്ചെത്തിയാണ് ജനല്‍ചില്ലുകളും വാതിലുകളും അടക്കമുളള കോളെജിന്‍റെ വസ്തുവകകള്‍ നശിപ്പിച്ചത്.

പാമ്പാടി നെഹ്‌റു കോളെജിലെ ജിഷ്ണുവിന്റെ മരണത്തിനുശേഷമാണ് മറ്റക്കര ടോംസ് കോളെജിലെ മാനെജ്‌മെന്റ് വിദ്യാര്‍ഥികള്‍ക്ക് മേല്‍ നടത്തുന്ന ക്രൂരതകള്‍ പുറത്തുവരുന്നത്. വിദ്യാര്‍ഥികളെ കൊണ്ട് ബാത്ത്‌റൂം കഴുകിപ്പിക്കുക, അവധിക്കാലത്തും ഹോസ്റ്റല്‍ ഫീസ് ഈടാക്കുക, പെണ്‍കുട്ടികളെ നോക്കിയാല്‍ ഫൈന്‍ ഈടാക്കുക, രാത്രി കാലത്ത് ലേഡീസ് ഹോസ്റ്റല്‍ അസാധാരണ സന്ദര്‍ശനം നടത്തുന്ന ചെയര്‍മാന്റെ വിക്രിയകള്‍ ഇവയെല്ലാം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു എസ്എഫ്‌ഐയുടെ മാര്‍ച്ച്.

പ്രതിഷേധ മാര്‍ച്ചിന്റെ ഉദ്ഘാടനം എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസാണ് നിര്‍വഹിച്ചത്. സംസ്ഥാനത്ത് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്വാശ്രയ കോളെജുകളിലേക്കും എസ്എഫ്‌ഐ പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.