ശ്രീശാന്തിന് കളിക്കാം; ബിസിസിഐയുടെ ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കി; നടപടി സ്വാഭാവിക നീതിയുടെ ലംഘനമെന്ന് വിലയിരുത്തല്‍

August 7, 2017, 2:08 pm

ശ്രീശാന്തിന് കളിക്കാം; ബിസിസിഐയുടെ ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കി; നടപടി സ്വാഭാവിക നീതിയുടെ ലംഘനമെന്ന് വിലയിരുത്തല്‍
Kerala

ഒത്തുകളി ആരോപണങ്ങളുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് താരം ശ്രീശാന്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഹൈക്കോടതി നീക്കി. ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്കാണ് ഹൈക്കോടതി നീക്കിയത്. ബിസിസിഐയുടെ വിലക്ക് നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ശ്രീശാന്തിന് കളിക്കാമെന്നുളള വിധി പുറപ്പെടുവിച്ചത്. സന്തോഷകരമെന്നായിരുന്നു വിധിയെക്കുറിച്ചുളള ശ്രീശാന്തിന്റെ പ്രതികരണം. 2013 സെപ്റ്റംബറിലാണ് ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് ശ്രീശാന്തിനെ ബിസിസിഐ വിലക്കിയത്.  കോടതി കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് നീക്കാന്‍ ബിസിസിഐ തയ്യാറായിരുന്നില്ല

വിധിയറിയാന്‍ ശ്രീശാന്ത് ഇന്ന് നേരിട്ട് ഹൈക്കോടതിയില്‍ എത്തിയിരുന്നു. ആശ്വാസകരമെന്നായിരുന്നു താരത്തിന്റെ ആദ്യ പ്രതികരണം. അഡ്വ.ശിവന്‍ മഠത്തിലായിരുന്നു ശ്രീശാന്തിനായി ഹൈക്കോടതിയില്‍ ഹാജരായത്. ശ്രീശാന്തിനെ ഒത്തുകളി കേസില്‍ വെറുതെ വിട്ടതാണെന്ന് ഹൈക്കോടതി ഇന്ന് നിരീക്ഷിച്ചു. ജിജു ജനാര്‍ദ്ദനന്റെ കുറ്റസമ്മതമൊഴി വിശ്വാസയോഗ്യമല്ലെന്നും ഫോണ്‍ സംഭാഷണം വിശ്വാസത്തിലെടുക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ക്രിമിനല്‍ കേസില്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത് കണക്കിലെടുക്കേണ്ടതായിരുന്നു. അന്വേഷണ ഏജന്‍സിക്ക് ശ്രീശാന്തിനെതിരായി തെളിവ് ലഭിച്ചിരുന്നില്ല. ബിസിസിഐ വിലക്ക് ഏര്‍പ്പെടുത്തി ഉത്തരവിട്ടത് ഗൗരവകരമായ രീതിയില്‍ അല്ലെന്നും കോടതി വിലയിരുത്തി. വിലക്കിനാധാരമായ കാരണം ഇല്ലാതായതിനാല്‍ ബിസിസിഐയുടെ വിലക്ക് നിലനില്‍ക്കുന്നതല്ല. ബിസിസിഐ സുതാര്യമായി പ്രവര്‍ത്തിക്കണമെന്നും ഹൈക്കോടതി വിധിയില്‍ പറയുന്നു.