റോഡ് വെട്ടിപ്പൊളിക്കുന്നതിനെതിരെ കര്‍ശനനിയന്ത്രണവുമായി എറണാകുളം ജില്ലാ കളക്ടര്‍; ‘പണം അടച്ചാല്‍ മാത്രം അനുമതി, ഉടന്‍ പുനര്‍നിര്‍മ്മിക്കണം’  

April 21, 2017, 8:04 am
റോഡ് വെട്ടിപ്പൊളിക്കുന്നതിനെതിരെ കര്‍ശനനിയന്ത്രണവുമായി എറണാകുളം ജില്ലാ കളക്ടര്‍; ‘പണം അടച്ചാല്‍ മാത്രം അനുമതി, ഉടന്‍ പുനര്‍നിര്‍മ്മിക്കണം’  
Kerala

എറണാകുളം: റോഡ് വെട്ടിപ്പൊളിക്കുന്നതിന് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാകളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള. റോഡ് വെട്ടിപ്പൊളിക്കാനുള്ള അനവാദം ശക്തമായ നിബന്ധനകള്‍ക്ക് വിധേയമായി നല്‍കിയാല്‍ മതിയെന്ന് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കളക്ടറുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഇത് സംബന്ധിച്ച് പ്രത്യേതസമിതി തന്നെ രൂപീകരിച്ചിട്ടുണ്ട്.

പണം അടയ്ക്കുന്ന മുറയ്ക്കുമാത്രമേ വിവിധ ആവശ്യങ്ങള്‍ക്കായി റോഡ് വെട്ടിപ്പൊളിക്കുന്നതിനുള്ള അനുമതി ലഭിക്കൂ. ഗതാഗതത്തിന് തടസ്സമുണ്ടാക്കാതെ നിര്‍ദ്ദേശിച്ച പണികള്‍ രാത്രി ചെയ്യണം. തുടങ്ങുന്നതിന് മുമ്പ് പൊതുമരാമത്ത് റോഡ് വിഭാഗത്തെയും പൊലീസിനെയും വിവരം അറിയിക്കണം.

കുഴിയെടുക്കുന്ന ഭാഗത്ത് താല്‍ക്കാലികമായി മണ്ണിട്ടു മൂടിയശേഷം സിമന്റോ ടാറോ ഉപയോഗിച്ച് പുനര്‍നിര്‍മ്മിക്കുകയും വേണം. റോഡ് വെട്ടിപ്പൊളിച്ച് ജോലി ചെയ്യുമ്പോള്‍ പൊതുജനങ്ങള്‍ക്ക് ശല്യം ഉണ്ടാകാന്‍ പാടില്ല. ഏറ്റെടുത്ത ജോലികള്‍ നിശ്ചിതസമയത്തിനുള്ളില്‍ തീര്‍ക്കുകയും വേണം. റോഡ് കുറുകെ മുറിക്കുമ്പോള്‍ ഒരു ഭാഗം പൂര്‍ത്തിയായതിന് ശേഷമേ മറുഭാഗത്ത് പണി തുടങ്ങാവൂ.

പുതിയ പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ അത്യാവശ്യസ്ഥലങ്ങളില്‍ പൈപ്പ് ഇടുന്നതിനും മറ്റുമായി കോണ്‍ക്രീറ്റ് ചാലുകള്‍, കുഴികള്‍ തുടങ്ങിയവ റോഡ്‌സ് വിഭാഗത്തിന്റെ പദ്ധതിയില്‍ ഉള്‍പെടുത്താന്‍ യോഗം നിര്‍ദ്ദേശിച്ചു. വാട്ടര്‍ അതോറിറ്റിയും ബിഎസ്എന്‍എല്ലും കൂടാതെ റിലയന്‍സ് തുടങ്ങിയ കമ്പനികളും റോഡ് വെട്ടിപ്പൊളിക്കാനുള്ള അനുമതി ആവശ്യപ്പെട്ട് യോഗത്തില്‍ പങ്കെടുത്തിരുന്നു.