വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസിലെ അധ്യാപകനെ ബിജെപി കോഴിക്കോട് ജില്ലാ ഓഫീസ് സെക്രട്ടറിയാക്കി നിയമിച്ചു  

August 13, 2017, 11:33 am
വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസിലെ അധ്യാപകനെ ബിജെപി കോഴിക്കോട് ജില്ലാ ഓഫീസ് സെക്രട്ടറിയാക്കി നിയമിച്ചു  
Kerala

കോഴിക്കോട് വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ അധ്യാപകന്‍ ബിജെപി കോഴിക്കോട് ജില്ലാ ഓഫീസ് സെക്രട്ടറിയാക്കി. വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകനെതിരെ കഴിഞ്ഞ ഡിസംബറില്‍ പോക്‌സോ ആക്ട് പ്രകാരം കേസെടുത്തിരുന്നു. സംഭവത്തെ തുടര്‍ന്ന് അധ്യാപകനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കേസില്‍ റിമാന്‍ഡിലായിരുന്ന ഇയാള്‍ ജാമ്യത്തിലറങ്ങിയതോടെയാണ് ബിജെപി പാര്‍ട്ടി ഓഫീസ് സെക്രട്ടറിയായി പാര്‍ട്ടി നേതൃത്വം നിയമനം നല്‍കുന്നത്. ബിജെപി സംസ്ഥാന കമ്മിറ്റി അംഗമായ ഇയാളെ പുറത്താക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യം അംഗീകരിച്ചില്ല. വിമര്‍ശനങ്ങളെ തുടര്‍ന്ന് ആര്‍എസ്എസ് അനുകൂല അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്തിന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഇയാളെ നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപി കോഴിക്കോട് ഓഫീസ് സെക്രട്ടറിയായി ഇയാള്‍ക്ക് നിയമനം നല്‍കുന്നത്.