ഇടതുമുന്നണിയിൽ പൊട്ടിത്തെറി; മന്ത്രിസഭാ യോഗത്തിൽ നിന്ന് സിപിഐ മന്ത്രിമാർ വിട്ടുനിൽക്കുന്നു 

November 15, 2017, 9:21 am
ഇടതുമുന്നണിയിൽ പൊട്ടിത്തെറി; മന്ത്രിസഭാ യോഗത്തിൽ നിന്ന് സിപിഐ മന്ത്രിമാർ വിട്ടുനിൽക്കുന്നു 
Kerala
Kerala
ഇടതുമുന്നണിയിൽ പൊട്ടിത്തെറി; മന്ത്രിസഭാ യോഗത്തിൽ നിന്ന് സിപിഐ മന്ത്രിമാർ വിട്ടുനിൽക്കുന്നു 

ഇടതുമുന്നണിയിൽ പൊട്ടിത്തെറി; മന്ത്രിസഭാ യോഗത്തിൽ നിന്ന് സിപിഐ മന്ത്രിമാർ വിട്ടുനിൽക്കുന്നു 

മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിൽ ചാണ്ടിയുടെ രാജിക്കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കാത്തതിൽ പ്രതിഷേധിച്ച് സിപിഐ മന്ത്രിമാർ ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഗതാഗത മന്ത്രി തോമസ് ചാണ്ടി പങ്കെടുക്കുന്നതിനാലാണ് മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു.

ചാണ്ടിയുടെ രാജിയല്ലാതെ വേറെ ഒരു വിട്ടു വീഴ്ചയുമില്ലെന്നാണ് സിപിഐയുടെ നിലപാട്. ഇടതുമുന്നണിയിൽ അതീവ ഗുരുതരമായ പ്രതിസന്ധിയാണ് ഇപ്പോൾ ചാണ്ടി വിഷയത്തിൽ നേരിടുന്നത്. തോമസ് ചാണ്ടിക്ക് മുഖ്യമന്ത്രി അനാവശ്യമായി സമയം നൽകുകയാണെന്നും രാജിയില്ലാതെ ഇനിയും മറ്റൊരു പോംവഴിയില്ലെന്നുമാണ് സിപിഐ വ്യക്തമാക്കുന്നത്.

മന്ത്രി സഭാ യോഗത്തിൽ പങ്കെടുക്കാതെ സെക്രട്ടറിയേറ്റിൽ തന്നെ റവന്യു മന്ത്രിയുടെ ഓഫീസിലാണിപ്പോൾ സിപിഐ മന്ത്രിമാർ ഉള്ളത്.