കായല്‍ കയ്യേറ്റം അടക്കമുളള ആരോപണങ്ങള്‍, കളക്ടര്‍ക്ക് തെറ്റു പറ്റിയെന്ന് തോമസ് ചാണ്ടി; ‘ആ റിപ്പോര്‍ട്ട് അന്തിമമല്ല’

October 13, 2017, 11:55 am

കായല്‍ കയ്യേറ്റം അടക്കമുളള ആരോപണങ്ങള്‍,  കളക്ടര്‍ക്ക് തെറ്റു പറ്റിയെന്ന് തോമസ് ചാണ്ടി; ‘ആ റിപ്പോര്‍ട്ട് അന്തിമമല്ല’
Kerala

മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റം ഉള്‍പ്പെടെയുളള ആരോപണങ്ങളില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് തെറ്റു പറ്റിയെന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടി. ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരം മാത്രമേ കളക്ടര്‍ക്കുളളൂ. കളക്ടറുടെ റിപ്പോര്‍ട്ട് അന്തിമമല്ല. ആരോപണങ്ങള്‍ തെറ്റെന്ന് തെളിയിക്കുന്നത് വരെ തനിക്ക് വിശ്രമമില്ല.

തോമസ് ചാണ്ടിയുടെ ലേക പാലസ് റിസോര്‍ട്ടിനായുള്ള കയ്യേറ്റം സ്ഥിരീകരിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ ടിവി അനുപമയുടെ ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയാണ് തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിനായി ഭൂമി കയ്യേറിയെന്ന് കണ്ടെത്തിയത്. നേരത്തെ ഉണ്ടായിരുന്ന ഭൂഘടനയ്ക്ക് മാറ്റം സംഭവിച്ചതായി കളക്ടര്‍ ചൂണ്ടിക്കാട്ടുന്നു. ഭൂ നിയമങ്ങളുടെ ലംഘനം നടന്നിട്ടുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.