തോമസ് ചാണ്ടിയുടെ സമ്മർദ്ദത്തിന് വഴങ്ങി മുഖ്യമന്ത്രി; കോടതി വിധി വരുംവരെ രാജിയില്ല  

November 15, 2017, 8:44 am
തോമസ് ചാണ്ടിയുടെ സമ്മർദ്ദത്തിന് വഴങ്ങി മുഖ്യമന്ത്രി; കോടതി വിധി വരുംവരെ രാജിയില്ല  
Kerala
Kerala
തോമസ് ചാണ്ടിയുടെ സമ്മർദ്ദത്തിന് വഴങ്ങി മുഖ്യമന്ത്രി; കോടതി വിധി വരുംവരെ രാജിയില്ല  

തോമസ് ചാണ്ടിയുടെ സമ്മർദ്ദത്തിന് വഴങ്ങി മുഖ്യമന്ത്രി; കോടതി വിധി വരുംവരെ രാജിയില്ല  

ക്ലിഫ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ തോമസ് ചാണ്ടിയുടെ സമ്മർദ്ദത്തിന് വഴങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. കോടതി വിധി വരും വരെ കാക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി തോമസ് ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് മുമ്പ് തന്നെ തോമസ് ചാണ്ടി രാജിവെയ്ക്കുമെന്നാണ് സൂചന ഉണ്ടായിരുന്നത്.

ചാണ്ടിയുടെ രാജി ഒരു നിമിഷം പോലും വൈകരുത് എന്നാണ് സിപിഐയുടെ നിലപാട്. ചാണ്ടിയുടെ രാജിക്കാര്യത്തിൽ ഇപ്പോൾ സിപിഐയും സിപി എമ്മും ഒറ്റക്കെട്ടായി നിൽക്കുന്ന സാഹചര്യമാണുള്ളത്. ഈ അവസ്ഥയിൽ ഉടൻ തന്നെ തോമസ് ചാണ്ടിയുടെ രാജി ഉണ്ടാകുമെന്നാണ് വ്യക്തമാകുന്നത്.

മന്ത്രിസഭാ യോഗത്തിന് മുമ്പായി മുഖ്യമന്ത്രി തോമസ് ചാണ്ടിയുടെ രാജി എഴുതി വാങ്ങുമെന്നും അഭ്യൂഹമുണ്ടായിരുന്നു എന്നാൽ എൻസിപിയുടെ സമ്മർദ്ദത്തിന് വഴങ്ങി മുഖ്യമന്ത്രി കോടതി വിധി വരും വരെ കാത്തിരിക്കാം എന്ന നിർദേശം അംഗീകരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ടാണ് രാജി നീളുന്നത് എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ കരുതുന്നത്. മുഖ്യമന്ത്രി എന്ത് തീരുമാനം എടുത്താലും അത് അംഗീകരിക്കുമെന്നാണ് തോമസ് ചാണ്ടി അറിയിച്ചിട്ടുള്ളത്.