മരിച്ച് മണിക്കൂറുകള്‍ക്കുശേഷവും മൃതദേഹത്തെ ‘ചികിത്സിച്ച്’ കൊച്ചിയില്‍ സ്വകാര്യ ആശുപത്രികളുടെ തീവെട്ടിക്കൊളള; ഫോറന്‍സിക് സര്‍ജന്റെ വെളിപ്പെടുത്തല്‍

June 18, 2017, 12:35 pm


മരിച്ച് മണിക്കൂറുകള്‍ക്കുശേഷവും മൃതദേഹത്തെ ‘ചികിത്സിച്ച്’ കൊച്ചിയില്‍ സ്വകാര്യ ആശുപത്രികളുടെ തീവെട്ടിക്കൊളള; ഫോറന്‍സിക് സര്‍ജന്റെ വെളിപ്പെടുത്തല്‍
Kerala
Kerala


മരിച്ച് മണിക്കൂറുകള്‍ക്കുശേഷവും മൃതദേഹത്തെ ‘ചികിത്സിച്ച്’ കൊച്ചിയില്‍ സ്വകാര്യ ആശുപത്രികളുടെ തീവെട്ടിക്കൊളള; ഫോറന്‍സിക് സര്‍ജന്റെ വെളിപ്പെടുത്തല്‍

മരിച്ച് മണിക്കൂറുകള്‍ക്കുശേഷവും മൃതദേഹത്തെ ‘ചികിത്സിച്ച്’ കൊച്ചിയില്‍ സ്വകാര്യ ആശുപത്രികളുടെ തീവെട്ടിക്കൊളള; ഫോറന്‍സിക് സര്‍ജന്റെ വെളിപ്പെടുത്തല്‍

കൊച്ചിയിലെ സ്വകാര്യ ആശുപത്രികളില്‍ മൃതദേഹത്തെ ചികിത്സിച്ച് പണം തട്ടുന്നതായി ഫോറന്‍സിക് സര്‍ജന്റെ വെളിപ്പെടുത്തല്‍. മരണം സംഭവിച്ച് മണിക്കൂറുകള്‍ക്ക് ശേഷവും മൃതദേഹങ്ങളില്‍ മരുന്ന് പ്രയോഗം നടത്തുന്നുണ്ടെന്നാണ് എറണാകുളം ഗവ. മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ് ഫോറന്‍സിക് സര്‍ജനും പൊലീസ് സര്‍ജനുമായ ഡോ. ഹിതേഷ് ശങ്കറാണ് വെളിപ്പെടുത്തിയത്.

മരണശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന ആശുപത്രിക്കാര്‍തന്നെ പോസ്റ്റ്‌മോര്‍ട്ടത്തിനെത്തിക്കുന്ന മൃതദേഹങ്ങളില്‍ ചികിത്സ നടത്തിയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളത്തും പരിസരങ്ങളിലുമുള്ള ചില സ്വകാര്യ ആശുപത്രികളാണ് ഇത്തരം ചികിത്സ നടത്തുന്നത്. അസ്വാഭാവിക മരണം സംഭവിച്ച് ആശുപത്രിയിലെത്തുന്ന മൃതദേഹങ്ങളിലാണ് മിക്കപ്പോഴും ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള ചികിത്സ നടക്കുന്നത്.

മരണശേഷം ആശുപത്രിയിലെത്തിച്ചു എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ കേസുകളില്‍ മിക്കതിലും ആശുപത്രിയിലെത്തിയ ശേഷം ചികിത്സയ്ക്കിടെ ഉണ്ടായ മുറിപ്പാടുകള്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് വിഷയം അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ തീരുമാനിക്കുന്നത്. മൃതദേഹത്തില്‍ ഇത്തരത്തിലുണ്ടാവുന്ന മുറിവുകളും മരുന്ന് പ്രയോഗങ്ങളും തുടര്‍നടപടികള്‍ ആവശ്യമായ കേസുകളുടെ വഴിമുടക്കുന്നത് കൂടിയാണ്. മരണത്തിന്റെ യാഥാര്‍ത്ഥ കാരണം വെളിപ്പെടുന്നതിന് ഇത് തടസ്സമാകാന്‍ സാധ്യതയുണ്ട്.
ഡോ. ഹിതേഷ് ശങ്കര്‍

ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവരെ വളരെ നിസ്സഹായാവസ്ഥ ആശുപത്രിയിലെത്തുന്ന ബന്ധുക്കളോട് മരണവിവരം മറിച്ചുവച്ച് ‘ചികിത്സ’യുടെ പേരില്‍ പതിനായിരങ്ങള്‍ കൊള്ളയടിക്കുന്ന സംഭവങ്ങള്‍ ഇപ്പോള്‍ സര്‍വ്വസാധാരണമായിരിക്കുകയാണ്. സാധാരണ പോസ്റ്റ്‌മോര്‍ട്ടത്തിനെത്തുന്ന മൃതദേഹപരിശോധനയില്‍ വെന്റിലേറ്റര്‍ നീക്കംചെയ്ത് മരണം നടന്നതായി രേഖപ്പെടുത്തിയ സമയത്തിന് ദിവസങ്ങള്‍ക്കുമുമ്പ് മരണം നടന്നതായി വെളിവാകുന്ന സന്ദര്‍ഭങ്ങളും ഏറെയുണ്ടായിട്ടുണ്ടെന്ന് ഡോ. ഹിതേഷ് ശങ്കര്‍ വെളിപ്പെടുത്തുന്നു.

‘’മരിച്ചശേഷം ആശുപത്രിയിലെത്തിച്ചയാളുടെ വലതുവശത്തെ വാരിയെല്ല് ഹൃദയസ്പന്ദനം വീണ്ടെടുക്കാനായി നെഞ്ചില്‍ മര്‍ദമേല്‍പ്പിക്കുമ്പോള്‍ ഒടിഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്. മര്‍ദ്ദം ഏല്‍പ്പിക്കേണ്ടത് ഇടതുഭാഗത്താണ് എന്ന പ്രാഥമികജ്ഞാനം പോലുമില്ലാത്തവരും സ്വകാര്യ ആശുപത്രി ഡോക്ടര്‍മാരായുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇത്തരം വിവരങ്ങള്‍ ഫോറന്‍സിക് വകുപ്പ്, ആര്‍ഡിഒ, പൊലീസ് അധികൃതര്‍ എന്നിവര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാറുണ്ട്.’’ ഡോ. ഹിതേഷ് ശങ്കര്‍

എന്നാല്‍, മരണത്തില്‍ ബന്ധുക്കള്‍ക്ക് സംശയമില്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രി അധികൃതര്‍ക്കെതിരെ തുടര്‍നടപടിയെടുക്കാറില്ലെന്നാണ് പൊലീസ് വൃത്തങ്ങങ്ങളില്‍ നിന്ന് അറിഞ്ഞത്. എലിജിബിലിറ്റി ടെസ്റ്റ് പാസാകാത്തവര്‍ പല സ്വകാര്യ ആശുപത്രികളിലും നിസ്സാര വേതനത്തില്‍ ജോലിചെയ്യുന്നതായും ഡോക്ടര്‍ പറയുന്നു. എറണാകുളത്തെ വന്‍കിട ആശുപത്രികളിലാണ് ഇത് നടക്കുന്നത്. മെഡിക്കല്‍ കൗണ്‍സിലിന്റെയും സംസ്ഥാന ആരോഗ്യവകുപ്പിന്റെയും ജാഗ്രതയോടെയുള്ള നിരീക്ഷണം കൊണ്ടുമാത്രമെ ഇതിന് തടയിടാന്‍ കഴിയൂവെന്നും ഡോ. ഹിതേഷ് ശങ്കര്‍ പറയുന്നു.