സുനാമി മുന്നറിയിപ്പ് മൊബൈല്‍ വഴി ലഭിക്കുന്ന വിദ്യയുമായി കണ്ണൂരുകാരന്‍ പ്രസൂണ്‍ പ്രകാശ്

February 7, 2016, 11:55 am
സുനാമി മുന്നറിയിപ്പ് മൊബൈല്‍ വഴി ലഭിക്കുന്ന വിദ്യയുമായി കണ്ണൂരുകാരന്‍ പ്രസൂണ്‍ പ്രകാശ്
Kerala
Kerala
സുനാമി മുന്നറിയിപ്പ് മൊബൈല്‍ വഴി ലഭിക്കുന്ന വിദ്യയുമായി കണ്ണൂരുകാരന്‍ പ്രസൂണ്‍ പ്രകാശ്

സുനാമി മുന്നറിയിപ്പ് മൊബൈല്‍ വഴി ലഭിക്കുന്ന വിദ്യയുമായി കണ്ണൂരുകാരന്‍ പ്രസൂണ്‍ പ്രകാശ്

കണ്ണൂര്‍ : സുനാമി മുന്നറിയിപ്പ് മൊബൈല്‍ ഫോണ്‍ വഴി ആളുകള്‍ക്ക്  നല്‍ക്കാനുള്ള പുതിയ കണ്ടുപിടിത്തവുമായി കണ്ണൂര്‍ സ്വദേശി. കൊളച്ചേരിയിലെ പ്രസൂണ്‍ പ്രകാശനാണ് പുതിയ സാങ്കേതികവിദ്യ കണ്ടുപിടിച്ചത്.

സമുദ്രത്തിനടിയില്‍ ഉണ്ടാക്കുന്ന വന്‍ഭൂകമ്പങ്ങളാണ് സുനാമി തിരകളായി കരയിലെക്ക് ആഞ്ഞടിക്കുന്നത്. കടലിനടിയിലെ മര്‍ദ്ദം മാറുന്നതനുസരിച്ചാണ്  ഈ മുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തിക്കുക. മര്‍ദ്ദമാപിതി മര്‍ദ്ദത്തിന്റെ തീവ്രതയനുസരിച്ചു ബഹിരാകാശത്തെ റിലേസ്റ്റേഷനിലേക്ക് സന്ദേശങ്ങള്‍ കൈമാറും.  ഉപഗ്രഹത്തില്‍ നിന്നു കരയിലേക്കു ജാഗ്രതാ നിര്‍ദേശങ്ങള്‍ ലഭിക്കുന്നതനുസരിച്ച് മൊബൈല്‍ ഫോണ്‍ വഴി ആളുകളില്‍ മുന്നറിയിപ്പ് സന്ദേശമെത്തും.

രണ്ടരവര്‍ഷത്തെ ഗവേഷണ ഫലമായാണു സുനാമി മുന്നറിയിപ്പ് സംവിധാനത്തിന്റെ സര്‍ക്യൂട്ട് ഉണ്ടാക്കിയതെന്നും ബംഗളൂരു സയന്‍സ് ക്ലബ് ഈ കണ്ടുപിടിത്തത്തെ അംഗീരിച്ചിട്ടുണ്ടെന്നും പ്രസൂണ്‍ പറഞ്ഞു. നാസ, ബാബ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ എന്നിവയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ്. കൊളച്ചേരി ലീലാമന്ദിരത്തില്‍ എം.പി. പ്രകാശന്റെയും കെ.എന്‍.മാലതിയുടെയും മകനാണ് പ്രസൂണ്‍. ബംഗളൂരു ഒറാക്കിള്‍ കമ്പനിയില്‍ സോഫ്റ്റര്‍ എന്‍ജിനിയറായ ഇദ്ദേഹം എത്രവര്‍ഷം വേണമെങ്കിലും നോക്കാന്‍ കഴിയുന്ന കലണ്ടര്‍ സോഫ്റ്റ് വെയര്‍ ഉണ്ടാക്കിയിരുന്നു. കൂടാതെ 500 സാധാനങ്ങലുടെ പേരുകള്‍ ക്രമമായി ഓര്‍മിച്ച് ഓര്‍മശക്തിയില്‍ ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയിട്ടണ്ട്.