കുരിശ് പൊളിച്ചതിനെ എതിര്‍ത്ത കോണ്‍ഗ്രസ് നിലപാടിനെ തള്ളി വിഡി സതീശന്‍; ‘കുരിശിനെ അപമാനിച്ചിരിക്കുന്നത് അത് നീക്കം ചെയ്ത ഉദ്യോഗസ്ഥരല്ല’ 

April 21, 2017, 11:14 pm
 കുരിശ് പൊളിച്ചതിനെ എതിര്‍ത്ത കോണ്‍ഗ്രസ് നിലപാടിനെ തള്ളി വിഡി സതീശന്‍; 
‘കുരിശിനെ അപമാനിച്ചിരിക്കുന്നത് അത് നീക്കം ചെയ്ത ഉദ്യോഗസ്ഥരല്ല’ 
Kerala
Kerala
 കുരിശ് പൊളിച്ചതിനെ എതിര്‍ത്ത കോണ്‍ഗ്രസ് നിലപാടിനെ തള്ളി വിഡി സതീശന്‍; 
‘കുരിശിനെ അപമാനിച്ചിരിക്കുന്നത് അത് നീക്കം ചെയ്ത ഉദ്യോഗസ്ഥരല്ല’ 

കുരിശ് പൊളിച്ചതിനെ എതിര്‍ത്ത കോണ്‍ഗ്രസ് നിലപാടിനെ തള്ളി വിഡി സതീശന്‍; ‘കുരിശിനെ അപമാനിച്ചിരിക്കുന്നത് അത് നീക്കം ചെയ്ത ഉദ്യോഗസ്ഥരല്ല’ 

ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ പാപ്പാത്തിച്ചോലയില്‍ അനധികൃതമായി സ്ഥാപിച്ച കുരിശ് പൊളിച്ച സംഭവത്തെ എതിര്‍ത്ത കോണ്‍ഗ്രസ് നിലപാട് തള്ളി വിഡി സതീശന്‍ എംഎല്‍എ.

മാനവ ചരിത്രത്തിലെ ഏറ്റവും വലിയ ത്യാഗത്തിന്റെയും സഹനത്തിന്റെയും അടയാളമാണ് കുരിശ്.അതിനെ മറയാക്കി ക്രിമിനല്‍ കുറ്റം ചെയ്ത കൈയ്യേറ്റക്കാരാണ് കുരിശിനെ അപമാനിച്ചിരിക്കുന്നത് അത് നീക്കം ചെയ്ത ഉദ്യോഗസ്ഥരല്ലെന്ന് വിഡി സതീശന്‍ പറഞ്ഞു. അത് നീക്കം ചെയ്ത ഉദ്യോഗസ്ഥരുടെ നടപടിയെ നാം പിന്‍ന്തുണക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

മൂന്നാറിൽ കുരിശ് നീക്കം ചെയ്ത് സർക്കാർ ഭൂമിയിലുള്ള കയ്യേറ്റം ഒഴിപ്പിച്ച നടപടി
വിവാദമായിരിക്കുകയാണല്ലോ.
മത ചിഹ്നങ്ങൾ മറയാക്കി സർക്കാർ ഭൂമി കൈയ്യേറുന്ന ക്രിമിനൽ കുറ്റം ചെയ്യുന്നവരെ സംരക്ഷിക്കേണ്ട ആവശ്യമില്ല. കുരിശായാലും ശൂലമായാലും വിഗ്രഹങ്ങളായാലും സർക്കാർ ഭൂമി കൈയ്യേറി സ്ഥാപിക്കുന്നത് നിയമ വിരുദ്ധമാണ്. അത് നീക്കം ചെയ്ത ഉദ്യോഗസ്ഥരുടെ നടപടിയെ നാം പിൻന്തുണക്കേണ്ടതുണ്ട്. ഉദ്യോഗസ്ഥരെ വിമർശിച്ച മുഖ്യമന്ത്രിയുടെ വാക്കുകൾ കുരിശിനെ മറയാക്കി മൂന്നാറിൽ നടത്തുന്ന റവന്യൂ നടപടികളെ നിറുത്തി വയ്പ്പിക്കുവാനുള്ള തന്ത്രമാണ്. മാനവ ചരിത്രത്തിലെ ഏറ്റവും വലിയ ത്യാഗത്തിന്റെയും സഹനത്തിന്റെയും അടയാളമാണ് കുരിശ് . അതിനെ മറയാക്കി ക്രിമിനൽ കുറ്റം ചെയ്ത കൈയ്യേറ്റക്കാരാണ് കുരിശിനെ അപമാനിച്ചിരിക്കുന്നത് അത് നീക്കം ചെയ്ത ഉദ്യോഗസ്ഥരല്ല.കൊള്ളക്കാരെയും പലിശക്കാരെയും ചാട്ടവാറുകൊണ്ട് അടിച്ച് ആട്ടി പായിച്ച ക്രിസ്തുദേവന്റെ മുഖം കൂടി നമ്മുടെ മനസ്സിലുണ്ടാകണം.