‘കുരിശായാലും കയ്യേറ്റം ഒഴിപ്പിക്കണം’; പൊളിച്ചതെന്തിനെന്ന് പിണറായി ചോദിക്കുമ്പോള്‍ വിഎസിന്റെ നിലപാട് ഇങ്ങനെ

April 21, 2017, 3:14 pm
‘കുരിശായാലും കയ്യേറ്റം ഒഴിപ്പിക്കണം’; പൊളിച്ചതെന്തിനെന്ന് പിണറായി ചോദിക്കുമ്പോള്‍ വിഎസിന്റെ നിലപാട് ഇങ്ങനെ
Kerala

തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലില്‍ മുഖ്യമന്ത്രി പിണറായി വിജയനെ തള്ളി വിഎസ് അച്ചുതാനന്ദന്‍. കയ്യേറ്റം ഏതു രൂപത്തിലുള്ളതായാലും അത് കുരിശായാലും ഒഴിപ്പിക്കണമെന്നാണ് വിഎസ് പറഞ്ഞത്. ഇടതുമുന്നണിയോഗത്തില്‍ മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായ വിഎസ് അച്ചുതാനന്ദന്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളി രംഗത്തെത്തിയത്. യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വിഎസ് മൂന്നാര്‍ കയ്യേറ്റത്തില്‍ നിലപാട് പരസ്യമാക്കിയത്.

പാപ്പാത്തിചോലയില്‍ സര്‍ക്കാര്‍ സ്ഥലം കൈയേറി സ്ഥാപിച്ച ഭീമന്‍ കുരിശും കെട്ടിടങ്ങളും റവന്യൂസംഘം പൊളിച്ചുമാറ്റിയതിനെ രൂക്ഷമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു. ആരോട് ചോദിച്ചിട്ടാണ് കുരിശില്‍ തൊട്ടതെന്നും സര്‍ക്കാരുള്ള കാര്യം ഓര്‍ക്കാതിരുന്നതെന്തെന്നും മുഖ്യമന്ത്രി ഇന്നലെ ചോദിച്ചിരുന്നു.

മഹാകയ്യേറ്റം എന്ന നിലയില്‍ ഭീകരമായ ഒഴിപ്പിക്കലാണ് നടന്നത്. അനാവശ്യമായ ഒരു വികാരം സൃഷ്ടിക്കലാണ് ഇതിന് പിന്നിലെ ഉദ്ദേശം. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കുരിശിനെതിരെ യുദ്ധം നടത്തുന്ന ഒരു സര്‍ക്കാരാണ് എന്ന പ്രതീതി ഉണ്ടാക്കലല്ലേ ഇതിന് പിന്നിലെന്നും പിണറായി ചോദിച്ചിരുന്നു. ജില്ലാ ഭരണകൂടത്തെ വിളിച്ച് മുഖ്യമന്ത്രി ശാസിച്ചിരുന്നു. അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു