‘വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയത്തിന് സ്ഥാനമില്ല’; സമരത്തിന് വിലക്കുമായി ഹൈക്കോടതി; മുന്‍കൈയെടുക്കുന്നവരെ പുറത്താക്കണം 

October 13, 2017, 11:53 am
‘വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയത്തിന് സ്ഥാനമില്ല’; സമരത്തിന് വിലക്കുമായി ഹൈക്കോടതി; മുന്‍കൈയെടുക്കുന്നവരെ പുറത്താക്കണം 
Legal

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്ന് ഹൈക്കോടതി. സമരത്തിന് വിലക്കിട്ട ഹൈക്കോടതി സമരത്തിന് മുന്‍കൈയ്യെടുക്കുന്നവരെ പുറത്താക്കണമെന്നും പറയുന്നു. പഠനാന്തരീക്ഷം നിലനിര്‍ത്താന്‍ പൊലീസ് സഹായിക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. സമരക്കാരെ പുറത്താക്കാന്‍ പ്രിന്‍സിപ്പാളിനും കോളേജ് അധികൃതര്‍ക്കും അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.

രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടവര്‍ വിദ്യാലയത്തിന് പുറത്തുപോകണമെന്നും ഹൈക്കോടതിയുടെ നിര്‍ദേശം. ധര്‍ണയ്ക്കോ സത്യാഗ്രഹത്തിനോ മുന്‍കൈയ്യെടുക്കുന്നവരെ പുറത്താക്കണം. നിയമപരമല്ലാത്ത കാര്യങ്ങള്‍ നേടിയെടുക്കാനാണ് സമരങ്ങളെന്നും പഠനാന്തരീക്ഷം നിലനിര്‍ത്താന് സഹായിക്കേണ്ടത് പൊലീസാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പറഞ്ഞുവെയ്ക്കുന്നു. പഠിക്കാനാണ് വിദ്യാലയങ്ങളില്‍ പോകുന്നത്, അല്ലാതെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനല്ലെന്നും ഹൈക്കോടതി പറഞ്ഞു.

പൊന്നാനി എംഇഎസ് കോളെജില്‍ എസ്എഫ്‌ഐ നടത്തുന്ന വിദ്യാര്‍ത്ഥി സമരത്തിന്റെ പശ്ചാത്തലത്തില്‍ കോളെജ് അധികൃതര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി കടുത്ത നിര്‍ദേശങ്ങള്‍ നല്‍കിയത്. ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് സിങ് അധ്യക്ഷനായ ബെഞ്ചിന്റെ ഇടക്കാല ഉത്തരവാണിത്. ഈ മാസം 16നാണ് വീണ്ടും ഹര്‍ജി പരിഗണിക്കുന്നത്. എംഇഎസ് കോളെജില്‍ പന്തല്‍കെട്ടി സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ അടക്കമാണ് കോളെജ് മാനെജ്‌മെന്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്.